ജില്ലാ സ്കൂൾ കലോത്സവത്തിന് സമാപനം; തിരുവനന്തപുരം നോർത്തിന് കലാകിരീടം
Mail This Article
നെയ്യാറ്റിൻകര ∙ അനന്തപുരിയുടെ കലാ കിരീടത്തിൽ 885 പോയിന്റോടെ തിരുവനന്തപുരം നോർത്ത് ഉപജില്ല മുത്തമിട്ടു. 16 പോയിന്റിന്റെ വ്യത്യാസത്തിൽ തിരുവനന്തപുരം സൗത്തിന് (869 പോയിന്റ്) രണ്ടാം സ്ഥാനം. കലോത്സവത്തിന്റെ ആദ്യ ദിവസങ്ങളിൽ മുന്നിലായിരുന്ന കിളിമാനൂർ ഉപജില്ല 852 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്തി.
തിരുവനന്തപുരം കാർമൽ എച്ച്എസ്എസ് 283 പോയിന്റോടെ സ്കൂളുകളുടെ വിഭാഗത്തിൽ ഒന്നാമതെത്തി. നന്ദിയോട് എസ്കെവി എച്ച്എസ് (229 പോയിന്റ്), കടുവയിൽ കെടിസിടി ഇഎം എച്ച്എസ്എസ് (207 പോയിന്റ്) രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്കു കെ.ആൻസലൻ എംഎൽഎ, നഗരസഭാധ്യക്ഷൻ പി.കെ.രാജ്മോഹൻ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ തുടങ്ങിയവർ ചേർന്ന് സമ്മാനം വിതരണം ചെയ്തു.
വിവിധ വിഭാഗങ്ങളിൽ ആദ്യ സ്ഥാനങ്ങൾ നേടിയവർ:
ഉപജില്ല: യുപി - 1. ആറ്റിങ്ങൽ, 2. കിളിമാനൂർ. എച്ച്എസ് - 1. കിളിമാനൂർ, 2. തിരുവനന്തപുരം സൗത്ത്. എച്ച്എസ്എസ് - 1. തിരുവനന്തപുരം നോർത്ത്, 2. തിരുവനന്തപുരം സൗത്ത്.
സ്കൂൾ: യുപി - 1. നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് എച്ച്എസ്എസ്, 2. വഴുതക്കാട് കാർമൽ എച്ച്എസ്എസ്. എച്ച്എസ് – 1. വഴുതക്കാട് കാർമൽ എച്ച്എസ്എസ്, 2. നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ്. എച്ച്എസ്എസ് – 1. നന്ദിയോട് എസ്കെവി എച്ച്എസ്എസ്, 2. വഴുതക്കാട് കാർമൽ എച്ച്എസ്എസ്.
യുപി വിഭാഗം സംസ്കൃതോത്സവത്തിൽ നെയ്യാറ്റിൻകര ഉപജില്ലയും എച്ച്എസ് വിഭാഗത്തിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയും ആദ്യ 2 സ്ഥാനങ്ങൾ നേടി. അറബിക് കലോത്സവത്തിൽ പാലോട്, കിളിമാനൂർ, ആറ്റിങ്ങൽ, കാട്ടാക്കട, ബാലരാമപുരം ഉപജില്ലകൾ 65 പോയിന്റുകൾ വീതം നേടി പ്രഥമ സ്ഥാനത്തെത്തി. തിരുവനന്തപുരം നോർത്തിന് ആണ് രണ്ടാം സ്ഥാനം. എച്ച്എസ് അറബിക് കലോത്സവത്തിൽ കിളിമാനൂർ ഒന്നാമതും തിരുവനന്തപുരം സൗത്ത് രണ്ടാമതും എത്തി.