ADVERTISEMENT

വിഴിഞ്ഞം∙ രാജ്യാന്തര തുറമുഖത്തേക്കുള്ള റോഡു നിർമാണം പുനരാരംഭിച്ചു. തുറമുഖത്തെ പ്രധാന പ്രവേശന കവാടത്തിൽ നിന്നു മുല്ലൂർ കലുങ്കു ജംക്‌ഷൻ വരെ പാത പൂർത്തിയായിട്ടുണ്ട്. കലുങ്കു ജംക്‌ഷൻ മുതൽ തലക്കോട് ഭാഗത്തേക്കുള്ള നിർമാണമാണ് നടക്കുന്നത്. ചതുപ്പു പ്രദേശമെന്ന നിലയ്ക്ക് വെള്ളക്കെട്ട് ഒഴിവാക്കാൻ ജിയോ സെൽ രീതിയിൽ തയാറാക്കിയ അടിസ്ഥാനത്തിനു മുകളിൽ മണൽ വിരിച്ച് ഇന്റർലോക് പാകിയാണ് റോഡ് പൂർത്തിയാക്കുന്നത്. ബൈപാസ് റോഡ‍ിൽ ചേരുന്ന പാതയിൽ രണ്ടു പാലങ്ങൾ നേരത്തെ പൂർത്തിയായിട്ടുണ്ട്. 

രണ്ടാമത്തെ പാലത്തിൽ നിന്നു കുറച്ചു ദൂരം വരെയുള്ള ഭാഗത്ത് പാത മാർച്ചോടെ നിർമാണം പൂർത്തിയാക്കും. റോഡ് ബൈപാസിനോട് ചേർക്കുന്നതരത്തിലാണ് തുടർ പദ്ധതി. ഇതിനായി 4 വളയ സമാനമായ ക്ലോവർ ലീഫ് മാതൃകയാണ് പാത ആസൂത്രണം ചെയ്തിട്ടുള്ളത്. ഔട്ടർ റിങ് റോഡും ഇവിടെ സംഗമിക്കുന്നുണ്ട്. സ്ഥല ലഭ്യതയായാൽ ക്ലോവർ ലീഫ് പദ്ധതിയും തുടങ്ങും. തുറമുഖ പദ്ധതിക്കു റോഡു കണക്ടിവിറ്റി പ്രധാന ഘടകമായതിനാൽ താൽക്കാലികമെന്ന നിലക്ക് സർവീസ് റോഡു ഉപയോഗിച്ചു കര വഴിയുള്ള കണ്ടെയ്നർ നീക്കം സാധ്യമാകുമോ എന്നു പരീക്ഷിക്കാനും പദ്ധതിയുള്ളതായി ബന്ധപ്പെട്ടവർ സൂചിപ്പിച്ചു.

English Summary:

Construction of the crucial access road to Vizhinjam International Seaport has resumed, marking a significant step towards the port's operationalization. The completed stretch connects the port's main entrance to Mulloor Kalungu Junction, while work is progressing on the Kalungu Junction to Thalakkode section.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com