പുതുവർഷത്തിൽ വിഴിഞ്ഞത്തെ തീരസംരക്ഷണ സേനയ്ക്ക് പുതിയ ബെർത്ത്

Mail This Article
×
വിഴിഞ്ഞം∙ പുതുവർഷത്തിൽ വിഴിഞ്ഞത്തെ കോസ്റ്റ് ഗാർഡി(തീരസംരക്ഷണ സേന)നു പുത്തൻ ബെർത്ത്. നിർമാണ വേഗത്തിനായി കൂറ്റൻ ക്രെയിൻ കഴിഞ്ഞ ദിവസം എത്തി.സ്ലാബുകൾ, ബീമുകൾ എന്നിവ സ്ഥാപിക്കുന്നതിനായാണ് 200 ടൺ വാഹക ശേഷിയുള്ള വലിയ ക്രെയിൻ എത്തിച്ചതെന്നു നിർമാണ ചുമതലയുള്ള ഹാർബർ എൻജി.വകുപ്പ് അധികൃതരും ബന്ധപ്പെട്ട കരാർ കമ്പനി അധികൃതരും അറിയിച്ചു. ഈ മാസാവസാനത്തോടെ ഈ ജോലികൾ പൂർത്തിയാവും. ജനുവരി ആദ്യം കമ്മിഷൻ ചെയ്യാൻ പാകത്തിലാണ് നിർമാണം പുരോഗമിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
English Summary:
Vizhinjam Coast Guard base is nearing completion with the arrival of a 200-ton crane to accelerate the construction of the new berth. The project is on track for commissioning in early January, officials say.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.