ADVERTISEMENT

∙തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത
∙ കല്ലറ തുമ്പോട് മഹാദേവ ക്ഷേത്രം: തിരുവാതിര ഉത്സവം, ഭാഗവതപാരായണം ,കലവറ നിറയ്ക്കൽ–7.00, നിറപറ, അഷ്ടാഭിഷേകം–8.00,  നാഗരൂട്ട്–10.00, കഥകളി, കഥ നളചരിതം ഒന്നാം ദിവസം–7.30.
∙ പോങ്ങനാട് ആലത്തുകാവ് പാറയിൽ അനന്തപത്മനാഭസ്വാമി ദുർഗാദേവി ക്ഷേത്രം : സ്വർഗവാതിൽ ഉത്സവം, ഭാഗവതപാരായണം–7.30, പൊങ്കാല–8.30, കലശാഭിഷേകം–9.30, ദശാവതാരം ചാർത്ത്–12.00, താലപ്പൊലി വിളക്ക്, ഘോഷയാത്ര–4.30, ഗാനമേള–9.00.
∙ കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്രം: തിരുവാതിര ഉത്സവം, പുരാണപാരായണം, ബിംബശുദ്ധിക്രിയകൾ–7.00, മുളപൂജ, ഭഗവതി സേവ–6.30, കൈകൊട്ടികളി–7.00, ബാലെ, ആദിതിരുമകൾ–8.00.
∙  പോങ്ങനാട് വിജ്ഞാന ട്യൂഷൻ സെന്റർ: കിളിമാനൂർ പഞ്ചായത്ത് പോങ്ങനാട്  വാർഡ് ഗ്രാമസഭ–1000.
∙ പോങ്ങനാട് ജംക്‌ഷൻ: കിളിമാനൂർ പഞ്ചായത്ത് വനിതാ ജംക്‌ഷൻ ആരവം, സൗജന്യ ആരോഗ്യ പരിശോധന ക്യാംപ്, ബോധവൽക്കരണ ക്ലാസ്–2.00,  സമ്മേളനം, ആദരിക്കൽ, എസ്.അജീത ബേഗം, ഒ.എസ്.അംബിക എംഎൽഎ, കെ.ഗിരിജ–4.00, കലാപരിപാടികൾ–5.00, രാത്രി നടത്തം–11.00.

നാടാർ പ്രതിനിധി സഭ നാളെ
തിരുവനന്തപുരം ∙ വൈകുണ്ഠ സ്വാമി ധർമ പ്രചാരണ സഭയുടെ (വിഎസ്ഡിപി) നാടാർ പ്രതിനിധി സഭ നാളെ സെന്റ് ജോസഫ്സ് ഹയർ സെക്കൻ‍ഡറി സ്കൂളിൽ നടത്തും. രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടത്തുന്ന പരിപാടിയിൽ 3800 പ്രതിനിധികൾ പങ്കെടുക്കും.
യോഗം
തിരുവനന്തപുരം ∙ എക്സ് ഗ്രെഫ് (ജനറൽ റിസർവ് എൻജിനീയർ ഫോഴ്സ്)വെൽഫയർ അസോസിയേഷൻ ജില്ല വാർഷിക യോഗം 26ന് 10ന് സ്റ്റാച്യുവിലെ ഹോട്ടൽ പൂർണയിൽ നടത്തും. 
20 കോച്ചുകളുള്ള വന്ദേഭാരത് ഇന്നു മുതൽ
തിരുവനന്തപുരം ∙ 20 കോച്ചുകളുള്ള പുതിയ തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് ട്രെയിൻ ഇന്ന് സർവീസ് ആരംഭിക്കും. ഇന്നലെ  കൊല്ലം വരെ ട്രയൽ റൺ നടത്തി. 4 ചെയർ കാർ കോച്ചുകൾ ലഭിച്ചതോടെ 312 സീറ്റുകൾ കൂടിയെങ്കിലും തിരുവനന്തപുരം–കോഴിക്കോട് സെക്ടറിൽ ഞായറാഴ്ച വരെ കൺഫേം ടിക്കറ്റ് ലഭ്യമല്ല.

ഒറ്റത്തവണ തീർപ്പാക്കൽ, അദാലത്ത് 15നും 30നും
കിളിമാനൂർ∙ പഴയകുന്നുമ്മേൽ സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പ എടുത്തു കുടിശിക ആയവർക്ക് സംസ്ഥാന സർക്കാരിന്റെ നവകേരളീയം കുടിശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി ബാങ്കിന്റെ ഹെഡ് ഓഫിസിൽ 15നും 30നും അദാലത്തുകൾ നടത്തുന്നു. ഫെബ്രുവരി 28ന് മുൻപ് എല്ലാ കടബാധ്യതകളും  പൂർണമായും അടച്ചു തീർക്കുന്നവർക്കു മാത്രമേ സർക്കാർ നിർദേശം പ്രകാരം ഉള്ള ഇളവുകൾ ലഭിക്കുകയുള്ളു. കടുത്ത രോഗം ബാധിച്ചവർക്ക് മതിയായ രേഖ നൽകി അപേക്ഷ നൽകിയാൽ പിഴ പലിശ  ഒഴിവാക്കി കിട്ടാനും അവസരം ഉണ്ടായിരിക്കും.
അധ്യാപക ഒഴിവ്
വെമ്പായം ∙ നെടുവേലി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ് വിഭാഗം ബയോളജി അധ്യാപക ഒഴിവ്. അഭിമുഖം 14ന് 10 ന്. 
കിളിമാനൂർ∙ കിളിമാനൂർ ഗവ.എച്ച്എസ്എസിൽ എച്ച്എസ്എസ് വിഭാഗത്തിൽ ഫിസിക്സ്, കൊമേഴ്സ് എന്നിവയ്ക്ക് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 13ന് രാവിലെ 10ന്.

കബഡി ചാംപ്യൻഷിപ് നാളെ
നെടുമങ്ങാട്∙ ജില്ലാ സ്പോർട്സ് കൗൺസിൽ, ജില്ലാകബഡി ടെക്നിക്കൽ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ ജൂനിയർ കബഡി ചാംപ്യൻഷിപ് നാളെ പാറശാല മുണ്ടപ്ലാവില മഹാദേവൻ ക്ഷേത്രത്തിന് സമീപമുള്ള ഹെർക്കലിയൻ കബഡി അക്കാദമി ഗ്രൗണ്ടിൽ നടക്കും. 11ന് രാവിലെ 9ന് മുൻപ് റിപ്പോർട്ട് ചെയ്യണം. കലക്ടർ അനുകുമാരി ചാംപ്യൻഷിപ് ഉദ്ഘാടനം ചെയ്യും.
ഈസി എക്സാം: പരിശീലന പരിപാടി നാളെ
തിരുവനന്തപുരം ∙ 7 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ പരീക്ഷാ സമയത്തെ മാനസിക സമ്മർദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വൈഎംസിഎയുടെ സ്റ്റുഡന്റസ് പ്രോഗ്രാംസ് വകുപ്പിന്റെ നേതൃത്വത്തിൽ ഈസി എക്സാം പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ തിരുവനന്തപുരം വൈഎംസിഎയിൽ ആണ് പരിപാടി. 6238804192, 9847388156.
സൗജന്യ പരിശീലനം: തിരഞ്ഞെടുപ്പ് 11ന് 
ബാലരാമപുരം∙ പള്ളിച്ചൽ പഞ്ചായത്തിലെ 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളെ കണ്ടെത്തി സൗജന്യ പരിശീലനം നൽകുന്നതിന്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പ് 11 ന് രാവിലെ 10 ന് പൂങ്കോട് രാജീവ്ഗാന്ധി നാഷനൽ സ്വിമ്മിങ് പൂളിൽ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com