ADVERTISEMENT

ഉഴമലയ്ക്കൽ∙ കുര്യാത്തി ആലുംകുഴിയിൽ പുരയിടത്തിലെ കാടിന് തീപിടിച്ചു. ഒരേക്കറോളം തീ കത്തി. ഇന്നലെ വൈകിട്ട് 4.30 ഓടെ സംഭവം. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.എസ്.ഹരിയുടെ നേതൃത്വത്തിൽ വിതുരയിൽ നിന്ന് ഫയർഫോഴ്സ് എത്തി പ്രദേശവാസികളുടെ സഹായത്തോടെ 6.30 ഓടെ ആണ് തീ കെടുത്തി. ഫയർ ഫോഴ്സിന്റെ വാഹനം എത്താത്ത സ്ഥലം ആയതിനാൽ മരത്തിന്റെ ശിഖരങ്ങൾ ഒടിച്ചാണ് തീ അണച്ചത്. അബ്ദുൽ റഹ്മാന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് തീ പിടിച്ചതെന്ന് ഫയർഫോഴ്സ് പറഞ്ഞു. സമീപത്ത് ജനങ്ങൾ താമസിക്കുന്ന സ്ഥലത്തേക്ക് തീ പടർന്നില്ല.

English Summary:

Alumkuzhi fire destroys one acre of land. The fire, which started yesterday afternoon, was extinguished by the Vithura fire force and local residents after the fire engine could not reach the location due to its remoteness.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com