ADVERTISEMENT

കോവളം ∙ ബൈപാസിന്റെ കഴക്കൂട്ടം മുതൽ മുക്കോല വരെയുള്ള റോഡ് വൈകാതെ റീ–ടാറിങ് നടത്തുമെന്നു സൂചന. ഇതിന്റെ ഭാഗമായി ഡിവൈഡറുകളുടെ ഉയരം കൂട്ടുന്ന ജോലിക്കു തുടക്കമായി. 5 വർഷം മുൻപാണ് ഈ പാതയുടെ ടാറിങ് നടന്നത്. മുക്കോല മുതൽ കാരോട് വരെയുള്ള റോഡ് കോൺക്രീറ്റ് നിർമിതമാണ്.  പാത മുറിച്ചു കടക്കുന്നവർ അപകടത്തിൽപ്പെടുന്നതു പതിവായ സാഹചര്യത്തിൽ കാൽനടയാത്രികരുടെ സുരക്ഷ മുൻനിർത്തി മീഡിയനുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.    റോഡിനോട് ചേർന്ന ഉയർന്ന ഭാഗങ്ങളിൽ ക്രാഷ് ഗാർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

English Summary:

Kovalam bypass road improvements are underway. The Kazhakkoottam-Mukkola stretch will be re-tarred, and safety features are being added to enhance pedestrian safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com