ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ആർടിസിയുടെ മൈലേജ് പരിശോധന ഇനി ബസിന് മാത്രമല്ല, ഡ്രൈവർക്കും ബാധകം. ഏത് ഡ്രൈവർ ഓടിക്കുമ്പോഴാണ് ബസിന് കൂടുതൽ മൈലേജ് ലഭിക്കുന്നതെന്നും കെഎസ്ആർടിസി പരിശോധിക്കുന്നു. കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾക്ക് മറ്റ് സർവീസുകളെ അപേക്ഷിച്ച് കൂടുതൽ ഡീസൽ ചെലവാകുന്നുണ്ടെന്നും ഡ്രൈവർമാർ ബോധപൂർവം ഡീസൽ പാഴാക്കുന്നെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് ഇത്തരം പരിശോധനയ്ക്കു കൂടിയുള്ള നിർദേശം. 

സ്വിഫ്റ്റ് ബസിൽ ഒരേ സർവീസ്, സ്വിഫ്റ്റിന്റെ ഡ്രൈവറെയും കെഎസ്ആർടിസിയുടെ ഡ്രൈവറെയും നിയോഗിച്ച് പരീക്ഷിച്ചപ്പോൾ കെഎസ്ആർടിസി ഡ്രൈവർ 20 ലീറ്റർ ഡീസൽ വരെ ലാഭിച്ചെന്നു കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ പല ബസുകളിലും നടത്തിയ പരിശോധനയിൽ മൈലേജ് വ്യത്യാസം കണ്ടെത്തിയതോടെയാണ് ഡ്രൈവിങ് രീതിയും ചർച്ചാവിഷയമായത്.  ഡീസൽ കൂടുതൽ ഉപയോഗിക്കേണ്ടിവരുന്ന ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകും. ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ചേർന്ന് 1000 ഡ്രൈവർമാർക്കു പരിശീലനം നൽകാനും തീരുമാനമായി.

English Summary:

KSRTC's fuel efficiency initiative in Thiruvananthapuram aims to improve bus mileage. Driver training programs, in collaboration with Indian Oil Corporation, will help reduce diesel consumption and improve driving techniques.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com