തിരുവനന്തപുരം ജില്ലയിൽ ഇന്ന് (11-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
ഗതാഗത നിയന്ത്രണം: തിരുവനന്തപുരം∙സുവിജ് പ്രവർത്തിയുമായി ബന്ധപ്പെട്ട് ദേവസ്വംബോർഡ്-നന്ദൻകോട് റോഡിൽ ഇന്നു മുതൽ പണി തീരുന്നതുവരെ പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. നന്ദൻകോട് ഭാഗത്തു നിന്നു ദേവസ്വംബോർഡ് ഭാഗത്തേക്കു പോകേണ്ട ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ നന്ദൻകോട്-വൈഎംആർ വഴിയും ടിടിസി കെൻസ്റ്റൺ റോഡ് ഭാഗങ്ങളിൽ നിന്നും നന്ദൻകോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം-മ്യൂസിയം വഴിയും പോകണം. ഫോൺ: 04712558731, 9497930055.
തിരുവനന്തപുരം ∙ കുമാരപുരം-പൂന്തി റോഡിൽ കുഞ്ചുവീട് ലൈനിനു സമീപം കലുങ്ക് പ്രവൃത്തികൾ ആരംഭിച്ചതിനാൽ രണ്ട് മാസത്തേക്ക് ഈ പ്രദേശത്ത് ഭാഗികമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും
സൗജന്യ പിഎസ്‌സി, കരാട്ടെ പരിശീലനം ആരംഭിച്ചു
നെടുമങ്ങാട് ∙ നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി വനിതകൾക്കായുള്ള സൗജന്യ പിഎസ്‌സി, കരാട്ടെ പരിശീലനങ്ങളുടെ അഡ്മിഷൻ ആരംഭിച്ചു. വിവരങ്ങൾക്ക് 9497000578, 6282461199.
ബ്യൂട്ടീഷ്യൻ കോഴ്സ്
നെടുമങ്ങാട് ∙ ഗവ. പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എജ്യൂക്കേഷൻ സെല്ലിൽ ബ്യൂട്ടീഷ്യൻ കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 7559955644.
ഇലക്ട്രീഷ്യനെ നിയമിക്കുന്നു
കിളിമാനൂർ∙ നഗരൂർ പഞ്ചായത്ത് തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾക്കായി കരാർ അടിസ്ഥാനത്തിൽ ഇലക്ട്രിഷ്യനെ നിയമിക്കുന്നു. അഭിമുഖം 18ന് രാവിലെ 11 മണിക്ക്.