ആവേശമായി ‘നിയമസഭ ഞങ്ങളിലൂടെ’ ചർച്ച
Mail This Article
തിരുവനന്തപുരം ∙ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള വേദിയായി നിയമസഭയെ മാറ്റിത്തീർക്കണമെന്നു മുൻ സ്പീക്കർ എം.വിജയകുമാർ. മുൻ സാമാജികരെ ഉൾപ്പെടുത്തി സഭയുടെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനു ശ്രമം വേണമെന്നും നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തിൽ മുൻ സ്പീക്കർമാർ പങ്കെടുത്ത ‘നിയമസഭ ഞങ്ങളിലൂടെ’ എന്ന ചർച്ചയിൽ അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങളുടെ മണ്ഡലത്തിലെ പ്രശ്നങ്ങൾ സഭയിൽ എംഎൽഎമാർക്ക് അവതരിപ്പിക്കാൻ വേണ്ടത്ര സമയം ലഭിക്കാത്തത് നിർഭാഗ്യകരമാണെന്നു എം.ശക്തൻ പറഞ്ഞു.
കൂടുതൽ സമയം ചർച്ചകൾക്കായി കണ്ടെത്തണം. സഭാപ്രവർത്തന പെരുമാറ്റച്ചട്ടം പരിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയെ ജനങ്ങളുമായി ബന്ധിപ്പിച്ച് കൂടുതൽ ജനകീയ പ്രവർത്തനങ്ങൾക്കു തുടക്കമിടാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നു മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. നൂതന സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തി സഭാതലത്തെ നവീകരിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡോ.കെ.എൻ. ജയകുമാർ മോഡറേറ്ററായി.
13ന് മ്യൂസിയം പ്രവർത്തിക്കും
തിരുവനന്തപുരം ∙ പുസ്തകോത്സവത്തിന്റെ അവസാന ദിനമായ 13ന് മ്യൂസിയങ്ങളും മൃഗശാലയും തുറന്നു പ്രവർത്തിക്കും. പകരം 14ന് മൃഗശാലയ്ക്ക് അവധിയായിരിക്കും.
ആകർഷകമായ വിലക്കുറവുമായി മനോരമ ബുക്സ്
തിരുവനന്തപുരം∙ നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തിലെ മനോരമ ബുക്സ് സ്റ്റാളിൽ നിന്ന് പുസ്തകങ്ങൾ വാങ്ങുന്നവർക്ക് വൻ കിഴിവുകൾ. വ്യക്തിഗത വിഭാഗത്തിന് 20 ശതമാനവും ലൈബ്രറി, ഇൻസ്റ്റിറ്റ്യൂഷനൽ വിഭാഗം എന്നിവയ്ക്ക് 35 ശതമാനം വിലക്കിഴിവുണ്ടാകും. 100 രൂപയ്ക്കു മുകളിൽ പുസ്തകങ്ങൾ വാങ്ങുന്നവർക്ക് പുസ്തകോത്സവത്തിന്റെ ഭാഗ്യ കൂപ്പൺ ലഭിക്കും. നറുക്കെടുപ്പിൽ വിജയികളാകുന്ന 20 പേർക്ക് ദിവസേന 500 രൂപയുടെ പുസ്തക കൂപ്പണുകളാണ് സമ്മാനം. എ–1097, എ–108, എ–109 എന്നീ സ്റ്റാളുകളിലാണ് മനോരമ ബുക്സ് പ്രവർത്തിക്കുന്നത്. 13 വരെ ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും.