ജർമൻ ചലച്ചിത്രകാരൻ വിം വെൻഡേഴ്‌സ് തലസ്ഥാനത്ത് എത്തും
Mail This Article
തിരുവനന്തപുരം ∙ വിഖ്യാത ജർമൻ ചലച്ചിത്രകാരൻ വിം വെൻഡേഴ്‌സ് ഫ്രെബുവരി 9 മുതൽ 12 വരെ തിരുവനന്തപുരം സന്ദർശിക്കുന്നു. ഗൊയ്ഥേ ഇൻസ്റ്റിറ്റ്യൂട്ട്-മാക്‌സ് മുള്ളർ ഭവൻ, കെഎസ്എഫ്ഡിസി എന്നിവയുമായി സഹകരിച്ച് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ രാജ്യത്തെ 7 നഗരങ്ങളിൽ സംഘടിപ്പിക്കുന്ന ‘കിംങ് ഓഫ് ദി റോഡ് ഇന്ത്യ ടൂറി’ന്റെ ഭാഗമായാണ് അദ്ദേഹം എത്തുന്നതെന്നു ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ഡയറക്ടർ ശിവേന്ദ്ര സിംങ് ദുംഗാർപൂർ പറഞ്ഞു. ഫെബ്രുവരി 10, 11 തീയതികളിൽ ശ്രീയിലും നിളയിലുമായി വെൻഡേഴ്‌സിന്റെ 18 ചലച്ചിത്രങ്ങളുടെ സൗജന്യ പ്രദർശനം നടക്കും.
ചലച്ചിത്ര വിദ്യാർഥികൾക്കും സിനിമ പ്രവർത്തകർക്കുമായി അദ്ദേഹത്തിന്റെ മാസ്റ്റർക്ലാസുകളും ഒരുക്കിയിട്ടുണ്ട്. പാം ഡി ഓർ, ബാഫ്താ അവാർഡുകൾ നേടിയിട്ടുള്ള വെൻഡേഴ്‌സ് ഒട്ടേറെ തവണ ഓസ്‌കറിനു നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ള ചലച്ചിത്രകാരനാണ്. ആദ്യമായാണ് വെൻഡേഴ്‌സ് ഇന്ത്യയിലെത്തുന്നത്.