മുങ്ങിയ പ്രതിയുടെ മടക്കം 34 കൊല്ലത്തിനു ശേഷം; വന്നത് പരോളിൽ മുങ്ങിയ ഭാസ്കരൻ തന്നെയോ?

Mail This Article
കാട്ടാക്കട ∙ തിങ്കളാഴ്ച നെട്ടുകാൽത്തേരി തുറന്ന ജയിലിൽ തിരികെ എത്തിയത് 34 കൊല്ലം മുൻപ് പരോളിലിറങ്ങി മുങ്ങിയ ജീവപര്യന്ത തടവുകാരൻ ഭാസ്കരൻ തന്നെയെന്ന് ഉറപ്പിക്കാൻ ജയിൽ അധികൃതർ പൊലീസിന്റെ റിപ്പോർട്ട് തേടി. തിരുവനന്തപുരം, ഇടുക്കി, കാസർകോട് പൊലീസ് ജില്ലാ മേധാവിമാർക്കും നെയ്യാർ ഡാം സ്റ്റേഷനിലുമാണ് കത്ത് നൽകിയത്. റിപ്പോർട്ട് ലഭിക്കുന്നതു വരെ ഭാസ്കരൻ ജയിലിൽ നിരീക്ഷണത്തിൽ തുടരും. ഉറപ്പിച്ചാൽ സെൻട്രൽ ജയിലിലേക്ക് മാറ്റും. ശിഷ്ടകാലം ജയിലിൽ കഴിയണമെന്ന് ആഗ്രഹിച്ചാണ് തന്റെ മടക്കമെന്ന് 65 വയസ്സുള്ള ഭാസ്കരൻ പറയുന്നു.
പരിചയത്തിലുള്ള സ്ത്രീയെ കൊലപ്പെടുത്തിയ കേസിലാണ് നെടുങ്കണ്ടം സ്വദേശിയായ ഭാസ്കരൻ ശിക്ഷിക്കപ്പെട്ടത്. 1991ഫെബ്രുവരി 11ന് പരോളിൽ ഇറങ്ങി മുങ്ങി. കണ്ടെത്താൻ ജയിൽ അധികൃതർ നെടുങ്കണ്ടം പൊലീസിനു പലവട്ടം കത്തയച്ചു. ഇതിനിടെ കാസർകോട്ടേക്കു കടന്ന ഭാസ്കരൻ വിവാഹിതനായി. ഭാര്യ രണ്ടു കൊല്ലം മുൻപ് മരിച്ചു. 3 പെൺമക്കളുണ്ട്. ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങളുണ്ട്. നടക്കാനും ബുദ്ധിമുട്ടാണ്. വന്ന ആളിന്റെ കൈവശമുള്ള ആധാർ കാർഡിൽ കാസർകോട് കടാംബർ എന്ന സ്ഥലത്തെ വിലാസമാണ്. പേര് രാമദാസ് എന്നും. ഇതിലും വ്യക്തത വരേണ്ടതുണ്ട്