തിരുവനന്തപുരം ജില്ലയിൽ ഇന്ന് (22-01-2025); അറിയാൻ, ഓർക്കാൻ

Mail This Article
ഐടിഐ അറിയിപ്പ്; ആറ്റിങ്ങൽ∙ ഗവ. ഐടിഐയിൽ ഡ്രൈവർ കം മെക്കാനിക് എസ് സി വി ടി നോൺ മെട്രിക് ട്രേഡിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. . അപേക്ഷകൾ https://det.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 100 രൂപ ഫീസ് ഒടുക്കി ആറ്റിങ്ങൽ ഐടിഐ യിൽ 31 ന് മുൻപ് സമർപ്പിക്കണം.
പഠനമുറി പദ്ധതി
തിരുവനന്തപുരം∙ ജില്ലാ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പഠനമുറി പദ്ധതി നടപ്പാക്കുന്നതിന് പട്ടികജാതി, വിഭാഗക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.04712314232, 2314238
കോഴ്സ് പ്രവേശനം
തിരുവനന്തപുരം∙ കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ(BECIL) ട്രെയിനിങ് സെന്റർ നടത്തുന്ന തൊഴിലധിഷ്ഠിത സ്കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്ക് പ്രവേശനം തുടങ്ങി.7994449314
സർട്ടിഫിക്കറ്റ് കോഴ്സ്
തിരുവനന്തപുരം∙ സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്മെന്റിൽ(സിഎംഡി) വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കുന്നു. https://cmd.kerala.gov.in ഫോൺ:8714259111, 04712320101
ഫസ്റ്റ് എയ്ഡ് കോഴ്സ്
തിരുവനന്തപുരം∙ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, കേരള സ്റ്റേറ്റ് ബ്രാഞ്ച് നടത്തുന്ന ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് കോഴ്സ് 29 മുതൽ 31 വരെ ജനറൽ ആശുപത്രി ജംക്‌ഷനിലുള്ള സ്റ്റേറ്റ് ഓഫിസിൽ നടത്തും. 9778689773
ഹെൽത്ത് കെയർ കംപാനിയൻ
തിരുവനന്തപുരം∙ ഭാരതീയ വിദ്യാഭവനിൽ മുതിർന്ന പൗരന്മാരുടെ ആരോഗ്യപരിപാലനവും ആതുര ശുശ്രൂഷയും പരിശീലിപ്പിക്കുന്ന ഹെൽത്ത് കെയർ കംപാനിയൻ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത:എസ്എസ്എൽസി. 9847131113,04713593235
പരിശീലന പരിപാടി
തിരുവനന്തപുരം∙ ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ 24,25 തീയതികളിൽ ‘ശുദ്ധമായ പാൽ ഉൽപാദനം’ എന്ന വിഷയത്തിൽ പരിശീലന പരിപാടി നടത്തും. 04712440911
കൃഷി യന്ത്രവൽക്കരണം
തിരുവനന്തപുരം ∙ കൃഷിയിലെ ചെലവുകുറഞ്ഞ യന്ത്രവൽക്കരണത്തിനായി ഓൺലൈൻ അപേക്ഷ 25 മുതൽ സമർപ്പിക്കാം. കേന്ദ്ര സഹായത്തോടെ സംസ്ഥാനം നടപ്പാക്കുന്ന സബ്മിഷൻ ഓൺ അഗ്രികൾചറൽ മെക്കനൈസേഷൻ പദ്ധതിയിലെ അപേക്ഷകൾ http://agrimachinery.nic.in/index എന്ന വെബ്സൈറ്റ് മുഖേനയാണ് നൽകേണ്ടത്. ഫോൺ: 0471 2306748, 0477 2266084, 0495 2725354, ഇ മെയിൽ smamkerala@gmail.com
ജൈവവൈവിധ്യ കോൺഗ്രസ്:മത്സരം
തിരുവനന്തപുരം∙ വിദ്യാർഥികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സ്കൂൾ,കോളജ് കുട്ടികൾക്കായി പ്രോജക്ട് അവതരണ മത്സരം, സ്കൂൾ വിദ്യാർഥികൾക്കായി പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണ മത്സരം, പെയിന്റിങ്, പെൻസിൽ ഡ്രോയിങ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു.അപേക്ഷ ജൈവവൈവിധ്യ ബോർഡിന്റെ അതത് ജില്ലാ കോഓർഡിനേറ്ററുടെ ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. https://keralabiodiversity.org/
പ്രവാസികൾക്കായിഒഴിവുകൾ
തിരുവനന്തപുരം∙ തിരിച്ചെത്തിയ പ്രവാസികൾക്ക് സംസ്ഥാനത്തെ സ്വകാര്യസ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് നോർക്ക റൂട്സ് മുഖേന അപേക്ഷിക്കാം. ഓട്ടമൊബീൽ, എംഎസ്എംഇ, ധനകാര്യം, ഫാർമർ പ്രൊഡ്യൂസർ കമ്പനി, മാൻപവർ സ്ഥാപനം എന്നിവയിൽ തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് ഒഴിവുകൾ. www.norkaroots.org സന്ദർശിച്ച് 31 നകം അപേക്ഷിക്കണം.
ക്വിസ് 25ന്
പോത്തൻകോട് ∙ പോത്തൻകോട് ഗൈഡൻസ് ക്വിസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യുപി വിഭാഗം വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ക്വിസ് മത്സരം ‘അസ്ത്ര’ 25 ന് ഉച്ചയ്ക്ക് 1ന് നടക്കും. 9633922391
അയാട്ട - ഹർവാർഡ് എവിയേഷൻ കോഴ്സുകൾ
തിരുവനന്തപുരം∙ മികച്ച എവിയേഷൻ തൊഴിലാവാസരങ്ങൾക്കായി രാജ്യാന്തര പരിശീലകാരായ അയാട്ടയും ഹവാർഡ് ബിസിനസ് പബ്ലിഷിങ് സ്കൂളും ചേർന്ന് തിരുവന്തപുരം ഇന്റർനാഷനൽ എയർപോർട്ടിന് സമീപമുള്ള എഎഐ- എവിയേഷൻ ട്രെയിനിങ് ഹബ്ബിൽ 2 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ്കളും 3 മാസ ഡിപ്ലോമ കോഴ്സുകളും ആരംഭിച്ചു. ഇന്റർനാഷനൽ എയർലൈൻ കസ്റ്റമർ സർവീസ് കോഴ്സും എയർപോർട്ട് റാംപ് ഓഫിസർ ആകാൻ ടെർമിനൽ പാസഞ്ചർ ഗ്രൗണ്ട് സർവീസ് കോഴ്സും എയർകാർഗോ ആൻഡ് സപ്ലൈ ചെയിൻ കോഴ്സും സ്കൗട് / NCC യിലൂടെ പരിശീലനം നേടിയവർക്ക് എയർലൈൻ സെക്യൂരിറ്റി ഓഫിസർ ആകാൻ എവിയേഷൻ സെക്യൂരിറ്റി കോഴ്സുകളും ട്രാവൽ കസ്റ്റമർ കെയർ കോഴ്സകളും അയാട്ട ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. പാർടൈം, ഫുൾടൈം, ഓൺലൈൻ രീതിയിൽ പഠിക്കാനും പരീക്ഷ എഴുതാനും സൗകര്യം. വീക്ക്‌ലി, വീക്കെൻഡ് ക്ലാസ് സൗകര്യവുമുണ്ട്. ഫെബ്രുവരി ബാച്ചുകൾക്ക് സീറ്റ് നേടാനുള്ള അവസാന തിയതി 25.ഫോൺ: 94004 69999