സുഗതകുമാരിക്ക് സ്മാരകം നിര്‍മിക്കണം: മുഖ്യമന്ത്രിക്ക് കത്തുനല്‍കി രമേശ് ചെന്നിത്തല

Mail This Article
തിരുവനന്തപുരം∙ കവയിത്രി സുഗതകുമാരിക്ക് സ്മാരകം നിര്‍മിക്കാൻ സര്‍ക്കാര്‍ തുടർനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി. സുഗതകുമാരി വിടവാങ്ങിയിട്ട് 4 വര്‍ഷം കഴിഞ്ഞു. സ്മാരകം നിര്‍മിക്കാൻ 2021ലെ സംസ്ഥാന ബജറ്റില്‍ 3 കോടി രൂപ പ്രഖ്യാപിച്ച സർക്കാർ, സ്മാരകത്തിന് കേരള സര്‍വകലാശാല കാര്യവട്ടം ക്യാംപസില്‍ സ്ഥലം കണ്ടെത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
മ്യൂസിയം-നന്ദാവനം-ബേക്കറി ജംക്‌ഷന്‍ റോഡിന് സുഗതകുമാരിയുടെ പേര് നല്‍കണമെന്ന് തിരുവനന്തപുരം നഗരസഭ പ്രമേയം പാസാക്കിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. സുഗതകുമാരിയുടെ പുസ്തകങ്ങളും കത്തുകളും അവാര്‍ഡുകള്‍ അടക്കമുള്ള സ്മാരക ശേഷിപ്പുകളും അന്യാധീനപ്പെടുമെന്ന ഭയം സാംസ്‌കാരിക ലോകത്തിനുണ്ട്. ഈ സാഹചര്യത്തില്‍ സ്മാരകം നിര്‍മിക്കാൻ അടിയന്തരമായി തുടർനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.