ADVERTISEMENT

അധ്യാപക ഒഴിവ്
തിരുവനന്തപുരം ∙ തിരുമല ഏബ്രഹാം മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ എൽജി ഹിന്ദി (ഭിന്നശേഷി വിഭാഗം, കാഴ്ച പരിമിതി) അധ്യാപക ഒഴിവുണ്ട്. അവസാന തീയതി അടുത്ത മാസം 10. 9447777572.

ജനറൽ മാനേജർ 
തിരുവനന്തപുരം ∙ സംസ്ഥാന സഹകരണ വകുപ്പിനു കീഴിൽ സംസ്ഥാന സഹകരണ യൂണിയൻ കേരളയിൽ കരാർ അടിസ്ഥാനത്തിൽ ജനറൽ മാനേജർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. www.scu.kerala.gov.in 0471-2320420

യൂണിഫോം സേനകളിലേക്ക് പരീക്ഷാ പരിശീലനം
തിരുവനന്തപുരം ∙ യൂണിഫോം സേനകളിലേക്കുള്ള പരീക്ഷകളിൽ യോഗ്യത നേടാൻ പരിശീലനവുമായി  ജില്ലാ പഞ്ചായത്ത്. പട്ടിക ജാതി വിഭാഗത്തിൽപെട്ടവർക്കാണ് 2 മാസത്തെ പരിശീലനം നൽകുന്നത്.താമസം, ഭക്ഷണം ഉൾപ്പെടെ സൗജന്യമാണ്. ജില്ലയിലെ പഞ്ചായത്തുകളിൽപെടുന്ന 18 നും 28 നും ഇടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് പങ്കെടുത്താം. യോഗ്യത എസ്എസ്എൽസി. 27 രാവിലെ 11ന് സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി ജില്ലാ പഞ്ചായത്ത് ഹാളിൽ എത്തണം.

പ്ലാനറ്റ് പരേഡ് നിരീക്ഷിക്കാം
തിരുവനന്തപുരം ∙ ശുക്രൻ, ശനി, വ്യാഴം ചൊവ്വ എന്നീ ഗ്രഹങ്ങൾ അണിനിരക്കുന്ന പ്ലാനറ്റ് പരേഡ് ടെലിസ്കോപ് വഴി നിരീക്ഷിക്കാൻ സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ആൻഡ് പ്ലാനറ്റേറിയത്തിൽ അവസരമൊരുക്കുന്നു. നാളെയും മറ്റന്നാളും വൈകിട്ട് 6.30 മുതൽ രാത്രി എട്ടു വരെ വാനനീരക്ഷണ സൗകര്യം ലഭ്യമാകും. ഫോൺ: 0471 2306024/25.

ഇൻഡസ്ട്രി റെഡിനസ് പ്രോഗ്രാം
തിരുവനന്തപുരം ∙ ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരളയുടെ ഇൻഡസ്ട്രി റെഡിനസ് പ്രോഗ്രാമുകളിലെ ഓഫ്‌ലൈൻ, ഓൺലൈൻ ബാച്ചുകളിൽ പ്രവേശനം ആരംഭിച്ചു. ഫുൾസ്റ്റാക് ഡവലപ്മെന്റ്, ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് കോഴ്സുകളിലേക്ക് 31 വരെ അപേക്ഷിക്കാം. https://ictkerala.org/interest, 75940 51437, 90481 85442.

കംപ്യൂട്ടർ ആൻഡ് ഡിടിപി കോഴ്സ്
തിരുവനന്തപുരം ∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയ്നിങ്ങും ചേർന്നു നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടർ ആൻഡ് ഡിടിപി ഓപ്പറേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 0471-2474720, 0471-2467728, www.captkerala.com.

കംപ്യൂട്ടർ കോഴ്‌സ്
തിരുവനന്തപുരം ∙ കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തുള്ള ട്രെയ്നിങ് ഡിവിഷനിൽ ആരംഭിച്ച വിവിധ കംപ്യൂട്ടർ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം തുടങ്ങി. www.captkerala.com. 0471-2474720, 0471-2467728.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com