ലഹരിവസ്തുക്കളുമായി 5 പേർ പിടിയിൽ

Mail This Article
മലയിൻകീഴ് ∙ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ്, എംഡിഎംഎ, ലഹരി ഗുളികകൾ എന്നിവയുമായി 5 പേരെ 2 കേസുകളിലായി തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടി. വിളപ്പിൽ പുളിയറക്കോണത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീജിത്ത് (28), വിളപ്പിൽ മൂക്കുന്നിവിള വിഷ്ണു ഭവനിൽ വിഷ്ണു വിജയൻ (33), പേയാട് പള്ളിമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന നിഥിൻ രാജ് (30) , പേയാട് അരുവിപ്പുറം അശ്വതി ഭവനിൽ അഭിരാം (21) എന്നിവരെയാണ് 15.18 ഗ്രാം എംഡിഎംഎ, 26 ഗ്രാം കഞ്ചാവ്, 1.03 ഗ്രാം ലഹരി ഗുളിക എന്നിവയുമായി അറസ്റ്റ് ചെയ്തത്.
വിദ്യാർഥികൾക്ക് വിൽപനയ്ക്കായാണു ഇവ സൂക്ഷിച്ചിരുന്നത്. പേയാട് അരുവിപ്പുറത്ത് സ്വകാര്യ വില്ലയിൽ വാടകയ്ക്കു താമസിക്കുന്ന വിളപ്പിൽശാല സ്വദേശി കിരൺലാലിനെ (25) 2.77 ഗ്രാം എംഡിഎംഎ, 8 ഗ്രാം കഞ്ചാവ് എന്നിവയുമായി അറസ്റ്റ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി.ഷാജഹാൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ലോറൻസ്, പ്രിവന്റീവ് ഓഫിസർ സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ കൃഷ്ണ പ്രസാദ്, വിനേഷ് കൃഷ്ണൻ, ശരത്, വനിതാ സിവിൽ എക്സൈസ് ഓഫിസർ ഷൈനി, ഡ്രൈവർ ആന്റോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.