ജീവിതം തകർത്ത അപകടം അപകടം നടന്നിട്ട് 2 വർഷം; കനിവ് തേടി മണികണ്ഠൻ

Mail This Article
തിരുവനന്തപുരം ∙ മണികണ്ഠന്റെ ജീവിതം മാറ്റിമറിച്ച അപകടം നടന്നിട്ട് 2 വർഷം തികഞ്ഞു. പ്ലമിങ് പണിക്കിടെ രണ്ടാം നിലയിൽനിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരുക്കേറ്റതോടയാണ് തിരുമല ജെആർഎ 526 തച്ചൻവിള വീട്ടിൽ മണികണ്ഠൻ (47) കിടപ്പിലായത്. അതോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചു. അരയ്ക്കു താഴെ പൂർണമായി ചലന ശേഷി നഷ്ടപ്പെട്ടതിനാൽ പരസഹായമില്ലാതെ ഒരു നിമിഷം പോലും കഴിയാൻ മണികണ്ഠന് കഴിയില്ല. അതിനാൽ ഭാര്യ രാജിമോൾക്ക് ജോലിക്കു പോകാനും കഴിയുന്നില്ല. പത്തു വയസ്സുള്ള മൂത്ത മകളുടെ പഠനചെലവും ബുദ്ധിമുട്ടിലാണ്. ഇളയ മകൾക്കു മൂന്നു വയസ്സു മാത്രമേ ആയിട്ടുള്ളൂ. നാട്ടുകാരുടെ സഹായത്താൽ മണികണ്ഠന്റെ ഇതുവരെയുള്ള ചികിത്സയും മറ്റു ചെലവുകളും കഴിഞ്ഞു പോയി. ഒരു വീൽചെയർ എങ്കിലും കിട്ടിയെങ്കിൽ എന്തെങ്കിലും തൊഴിൽ ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മണികണ്ഠൻ. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തതിനാൽ സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. ഭാര്യ രാജിമോളുടെ പേരിൽ കനറാ ബാങ്ക് തിരുമല ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
സാമ്പത്തിക സഹായത്തിന് കനറാ ബാങ്ക് തിരുമല ശാഖ
അക്കൗണ്ട് നമ്പർ: 2965101005425
ഐഎഫ്എസ്‌സി: CNRB0014033
ഫോൺ നമ്പർ: 8848807331
ഗൂഗിൾപേ: 8848807331
രാജിമോൾ