കൈക്കൂലിക്കാരെ കയ്യോടെ പിടിക്കും: ജനുവരിയിൽ മാത്രം വിജിലൻസ് പിടിച്ചവരുടെ ലിസ്റ്റ് ഇങ്ങനെ

Mail This Article
തിരുവനന്തപുരം ∙ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടുന്നതിനുള്ള ‘ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്-2025’ ഊർജ്ജസ്വലമായി നടപ്പിലാക്കാൻ മുഴുവൻ വിജിലൻസ് യൂണിറ്റുകൾക്കും വിജിലൻസ് ഡയറക്ടർ നിർദ്ദേശം നൽകി. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ സമഗ്രമായ ലിസ്റ്റും വിശദ വിവരങ്ങളും ഇതിന്റെ ഭാഗമായി വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങൾ വിജിലൻസ് യൂണിറ്റുകളെ അറിയിക്കാനുള്ള പ്രചാരണ പരിപാടികൾ ഇതിന്റെ ഭാഗമായി വിജിലൻസ് നടപ്പിലാക്കി വരുന്നു. ‘ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്-2025’-ൽ ജനുവരിയിൽ മാത്രം 8 ട്രാപ്പ് കേസുകളിലായി 9 കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടി. വിജിലൻസിന്റെ ചരിത്രത്തിൽ ഒരൊറ്റ മാസം മാത്രം അറസ്റ്റ് ചെയ്ത അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും ട്രാപ്പ് കേസുകളുടെ എണ്ണത്തിലും ഇത് ഏറ്റവും ഉയർന്ന കണക്കാണ്.
വിജിലൻസ് പിടികൂടിയ പ്രതികളുടെ പേരും വിവരങ്ങളും
04.01.2025: പോളി ജോർജ്ജ്, വില്ലേജ് ഓഫീസർ, മാടകത്തറ വില്ലേജ് ഓഫീസ്, തൃശൂർ, (റവന്യൂ) കൈക്കൂലി തുക: 3,000 രൂപ
13.01.2025: എൻ.കെ. മുഹമ്മദ്, ഫസ്റ്റ് ഗ്രേഡ് സർവ്വേയർ, മുണ്ടോത്ത് ഡിജിറ്റൽ സർവ്വേ ക്യാമ്പ് ഓഫീസ്, ഏള്ളിയേരി, കോഴിക്കോട്. 2) വിജേഷ്, സർവ്വേയർ, മുണ്ടോത്ത് ഡിജിറ്റൽ സർവ്വേ ക്യാമ്പ് ഓഫീസ്, ഏള്ളിയേരി. (റവന്യൂ) കൈക്കൂലി തുക: 10,000 രൂപ.
16.01.2025: ഷാജിമോൻ.പി, പ്ലംബർ, കേരള വാട്ടർ അതോറിറ്റി, തോപ്പുംപടി, എറണാകുളം. (വാട്ടർ അതോറിറ്റി) കൈക്കൂലി തുക: 7,000 രൂപ
23.01.2025: അനൂപ്, സിവിൽ പോലീസ് ഓപീസർ, മുളവുകാട് പോലീസ് സ്റ്റേഷൻ, കൊച്ചിൻ സിറ്റി. (പോലീസ്). കൈക്കൂലി തുക: 5,000 രൂപ
24.01.2025: ശശിധരൻ.പി.കെ, വില്ലേജ് ഓഫീസർ, വേങ്ങനെല്ലൂർ വില്ലേജ് ഓപീസ്, തൃശ്ശൂർ. (റവന്യൂ) കൈക്കൂലി തുക 5,000 രൂപ
28.01.2025: വിജയ കുമാർ, വില്ലേജ് ഓഫീസർ, പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസ്, തിരുവനന്തപുരം. (റവന്യൂ). കൈക്കൂലി തുക: 5,000 രൂപ
29.01.2025: ജെയ്സൺ ജേക്കബ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഇടപ്പള്ളി സോണൽ ഓഫീസ്, കൊച്ചി കോർപ്പറേഷൻ. (ഹെൽത്ത്) കൈക്കൂലി തുക: 10,000 രൂപ
31.01.2025: കെ.എൽ.ജൂഡ്, വില്ലേജ് ഓഫീസർ, ആതിരപ്പള്ളി വില്ലേജ് ഓഫീസ്, തൃശൂർ. (റവന്യൂ) കൈക്കൂലി തുക: 3,000 രൂപ
2025 ജനുവരിയിൽ റജിസ്റ്റർ ചെയ്ത 8 ട്രാപ്പ് കേസുകളിൽ 5 കേസുകളും റവന്യു ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർക്കെതിരെയാണ്. ഇതിൽ 4 വില്ലേജ് ഓഫീസർമാരും 2 സർവ്വേ ഉദ്യോഗസ്ഥരും അറസ്റ്റിലായി. ഇത് കൂടാതെ ഒരു വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥനെയും ഒരു സിവിൽ പോലീസ് ഉദ്യോഗസ്ഥനെയും ഒരു ഹെൽത്ത് ഇൻസ്പെക്ടറെയും അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്-2025 വരും മാസങ്ങളിലും തുടരുമെന്നും കൈക്കൂലി ആവശ്യപ്പെടുന്ന സംഭവങ്ങൾ ഉണ്ടായാൽ അപ്പോൾതന്നെ വിജിലൻസിന്റെ പ്രാദേശിക യൂണിറ്റുകളിൽ വിവരം അറിയിക്കണമെന്നും വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അറിയിച്ചു.
വിവരങ്ങൾ അറിയിക്കാനുള്ള നമ്പർ
∙ ടോൾ ഫ്രീ നമ്പർ: 1064
∙ നേരിട്ട് അറിയിക്കാൻ: 8592900900
∙ വാട്സാപ്പ് നമ്പർ: 9447789100