വ്യാജ വെളിച്ചെണ്ണ ബ്രാൻഡുകൾ വിപണിയിൽ; മുന്നറിയിപ്പുമായി കേരാഫെഡ്

Mail This Article
×
തിരുവനന്തപുരം∙ കേരാഫെഡ് ‘കേര’യോട് സാദൃശ്യമുള്ള പേരും പായ്ക്കിങ്ങും അനുകരിച്ച് വ്യാജ വെളിച്ചെണ്ണ ബ്രാൻഡുകൾ വിപണിയിൽ. 200 രൂപ മുതൽ 220 രൂപ വരെ വിലയിലാണ് വിൽപന നടത്തുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഗുണമേന്മ കുറഞ്ഞ വെളിച്ചെണ്ണ ടാങ്കറുകളിൽ എത്തിച്ച്, ഹാനികരമായ മിശ്രിതങ്ങൾ കലർത്തിയാണ് വിൽപന.
ലിക്വിഡ് പാരഫിൻ, പാം കേണൽ ഓയിൽ തുടങ്ങി നിരവധി വിഷപദാർഥങ്ങള്‍ ഇത്തരം വെളിച്ചെണ്ണകളിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ചില കമ്പനികൾ വില വർധിപ്പിക്കാതെ അളവിൽ കുറവുവരുത്തിയും വിൽപന നടത്തുന്നുണ്ട്. ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് മാത്രം വെളിച്ചെണ്ണ വാങ്ങണമെന്നും കേരാഫെഡ് അറിയിച്ചു.
English Summary:
Fake coconut oil brands are increasingly being sold in Kerala; KERAFED warns consumers of counterfeit products and advises purchasing only from reliable sources to ensure quality and avoid health risks. Consumers are advised to check for authenticity and buy from trusted retailers.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.