പ്രമേഹത്തിന്റെ അനുബന്ധ രോഗങ്ങൾ തടയാം: ‘മാനേജ്മെന്റ് ഓഫ് ഡയബറ്റിക് കോംപ്ലിക്കേഷൻസ്’ പ്രകാശനം ചെയ്തു

Mail This Article
തിരുവനന്തപുരം ∙ പ്രമേഹത്തിന്റെ അനുബന്ധ രോഗങ്ങൾ തുടക്കത്തിൽ തന്നെ എങ്ങനെ തിരിച്ചറിയാമെന്നും ചികിത്സിക്കാമെന്നും വിശദമാക്കുന്ന പുസ്തകം ‘മാനേജ്മെന്റ് ഓഫ് ഡയബറ്റിക് കോംപ്ലിക്കേഷൻസ്: എ ടീം ബേസ്‌ഡ് അപ്രോച്’ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ലോകപ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. ജോർജി ഏബ്രഹാം, റിസർച് ഡയബറ്റോളജിസ്റ്റ് ഡോ. ജ്യോതിദേവ് കേശവദേവ് എന്നിവരാണ് എഡിറ്റർമാർ. യുഎസ് ആസ്ഥാനമായി വൈദ്യശാസ്ത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന സ്പ്രിങ്ങർ ആണ് പ്രസാധകർ.
ഇന്ത്യയിൽ 11 കോടിയിലേറെ പ്രമേഹ രോഗികളുണ്ടെന്നാണ് കണക്ക്. ഇതിൽ ഭൂരിപക്ഷം പേർക്കും പ്രമേഹം ബാധിച്ച് 10 മുതൽ 20 വർഷത്തിനിടെ അനുബന്ധ രോഗങ്ങളും പിടിപെടും. ആധുനിക വൈദ്യശാസ്ത്രത്തിലെ പുതിയ ചികിത്സാരീതികളും പുതിയ സാങ്കേതികവിദ്യകളും ഉപയോഗിച്ച്, ഈ രോഗങ്ങളുടെ പ്രതിരോധവും ചികിത്സയും എങ്ങനെ സാധ്യമാക്കാമെന്നു പുസ്തകത്തിൽ പ്രതിപാദിക്കുന്നു.