തിരുവനന്തപുരം ജില്ലയിൽ ഇന്ന് (07-02-2025); അറിയാൻ, ഓർക്കാൻ

Mail This Article
ഓൺലൈൻ പരിശീലന ക്ലാസ്
തിരുവനന്തപുരം ∙ കെ– മാറ്റ് പ്രവേശന പരീക്ഷയ്ക്കായി കരകുളം അഴീക്കോട് ജി കരുണാകരൻ മെമ്മോറിയൽ കോ-ഓപറേറ്റീവ് കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ സൗജന്യ ഓൺലൈൻ പരിശീലന ക്ലാസുകൾ ആരംഭിച്ചു. ഫോൺ: 04722887399/7559887399
തീയതി നീട്ടി
ആറ്റിങ്ങൽ∙ അഖിലേന്ത്യ ട്രേഡ് ടെസ്റ്റിന്റെ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി 9 വരെ നീട്ടി. ആറ്റിങ്ങൽ ഗവ ഐടിഐയിൽ 2019–21ൽ അഡ്മിഷൻ നേടിയ രണ്ടു വർഷ ട്രേഡുകളിലെ രണ്ടാം വർഷ ട്രെയ്നികൾക്കും, 2020 മുതൽ 2023 വരെ ഒരു വർഷ, രണ്ടു വർഷ ട്രേഡുകളിൽ അഡ്മിഷൻ നേടിയ ട്രെയ്നികൾക്കും സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം .
കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
കല്ലമ്പലം∙ കെൽട്രോൺ നോളജ് സെന്റർ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രഫഷനൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ മോണ്ടിസോറി, പ്രഫഷനൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് വിത്ത് ഇ–ഗാർഡ്, സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രഫഷനൽ ഡിപ്ലോമ ഇൻ ഗ്രാഫിക്സ് ഡിസൈനിങ് എന്നിവയാണ് കോഴ്സുകൾ. കെൽട്രോൺ നോളജ് സെന്റർ, പാരിപ്പള്ളി എന്ന വിലാസത്തിൽ ആണ് അപേക്ഷ അയയ്ക്കേണ്ടത്. 80758 88321, 85476 84996
നഴ്സിങ് ഓഫിസർ
ബാലരാമപുരം∙ പള്ളിച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നഴ്സിങ് ഓഫിസറുടെ താൽക്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ നിശ്ചിത യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ബാലരാമപുരം താന്നിവിള കുടുംബാരോഗ്യ കേന്ദ്രത്തിൽ 10ന് മുൻപ് അപേക്ഷിക്കണം. അഭിമുഖം 11ന് നടക്കും.