തിരുവനന്തപുരം ജില്ലയിൽ ഇന്ന് (13-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
ഇന്ന്
∙ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത.
∙ കന്യാകുമാരി തീരത്ത് കടലാക്രമണത്തിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
∙ കേരള, ലക്ഷദ്വീപ് തീരത്തുനിന്നു മത്സ്യബന്ധനത്തിനു പോകാൻ തടസ്സമില്ല
അവധിക്കാല കോഴ്സ്
തിരുവനന്തപുരം ∙ കൈമനത്തുള്ള ഗവ. വനിതാ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എജ്യുക്കേഷൻ സെല്ലിന്റെ കീഴിൽ അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്കായി ആരംഭിക്കുന്ന അവധിക്കാല കോഴ്സുകളിലേക്ക് റജിസ്ട്രേഷൻ ആരംഭിച്ചു. 0471-2490670.
കെട്ടിടനികുതി
തിരുവനന്തപുരം ∙ തിരുമല, തൃക്കണ്ണാപുരം മറ്റ് വാർഡുകൾ എന്നിവിടങ്ങളിലെ കെട്ടിടനികുതി 16ന് രാവിലെ 9.30 മുതൽ 12 വരെ തിരുമല ഓടാൻകുഴി നഗർ റസിഡന്റ്സ് അസോസിയേഷൻ ഓഫിസിൽ സ്വീകരിക്കും.