ADVERTISEMENT

തിരുവനന്തപുരം ∙ ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയവർക്ക് സൗജന്യമായി വിശറി വിതരണം ചെയ്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം. വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ഓർമിപ്പിക്കാനുള്ള സാധ്യതയാണ് ആറ്റുകാൽ പൊങ്കാലയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ  വിനിയോഗിച്ചിരിക്കുന്നത്.

kerala-election-commission-initiative1

‘വോട്ട് ചെയ്യുന്നതുപോലെ മഹത്തരം മറ്റൊന്നുമില്ല. ഞാൻ തീർച്ചയായും വോട്ടുചെയ്യും’ എന്ന സന്ദേശം ഉൾപ്പെടുത്തിയ വിശറികളാണ് ആറ്റുകാൽ അമ്പലത്തിന്റെ പരിസരത്ത് വിതരണം ചെയ്തത്. കേരള ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.

kerala-election-commission-initiative2

വോട്ടെടുപ്പിൽ പങ്കാളിയാക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് വേണ്ടിയുള്ള വിവിധ പ്രചാരണ പരിപാടികളുടെ തുടർച്ചയാണ് വിശറി വിതരണവും. ചുട്ടുപൊള്ളുന്ന ചൂടിൽ പൊങ്കാലയിടുന്നവർക്ക് ആശ്വാസമേകുന്നതിനോടൊപ്പം വിശറിയിലെ സന്ദേശം വീടുകളിലേക്ക് കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തിരഞ്ഞെടുപ്പ് വർഷം അല്ലെങ്കിൽ കൂടി വോട്ടെടുപ്പിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ വിവിധ പരിപാടികളാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടത്തി വരുന്നത്.

English Summary:

Kerala Election Commission boosts voter participation. Free fans with voting messages were distributed at the Attukal Pongala festival, increasing voter awareness across the state.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com