ADVERTISEMENT

കഴക്കൂട്ടം ∙ ബൈക്കുകൾ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ സ്വദേശിയായ അഖിൽ (24), സുധീഷ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘം തമിഴ്നാട് മാർത്താണ്ഡത്തുനിന്നു മോഷ്ടിച്ച ബൈക്കുമായെത്തി കഴക്കൂട്ടത്തു പാർക്ക് ചെയ്തിരുന്ന മറ്റൊരു ബൈക്ക് മോഷ്ടിച്ച്, സ്വന്തം നാടായ ചാത്തന്നൂരിൽ എത്തി. അവിടെ ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഒളിപ്പിച്ചത്. ചാത്തന്നൂർ പൊലീസ് ഇതുവരെയും കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുമ്പോഴാണ് ബൈക്കുകൾ മോഷ്ടിച്ച വിവരം ലഭിക്കുന്നത്.ഇവർ വേറെയും വാഹന മോഷണം നടത്തിയിട്ടുണ്ട്. മോഷ്ടിച്ച ബൈക്കുകൾ പൊളിച്ച് മറ്റു സംസ്ഥാനങ്ങളിൽ എത്തിച്ചു വിൽപന നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ചാത്തന്നൂർ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

English Summary:

Motorcycle theft in Kazhakkoottam resulted in the arrest of two men. Akhil and Sudheesh, residents of Chathannoor, were apprehended after stealing motorcycles in Kazhakkoottam and Marthandam, Tamil Nadu, and are suspected of further crimes.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com