തിരുവനന്തപുരം ജില്ലയിൽ ഇന്ന് (14-04-2025); അറിയാൻ, ഓർക്കാൻ

Mail This Article
ഇന്ന്
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
∙ തെക്കൻ കേരളത്തിലും കന്യാകുമാരിയിലും ഉയർന്ന തിരമാല മുന്നറിയിപ്പ്.
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.
സമ്മർ ക്ലാസ്
മലയിൻകീഴ് ∙ കരിപ്പൂര് ഇടനാട് ഗ്രാമ ഗ്രന്ഥശാലയുടെ സമ്മർ ക്ലാസ് സോഫ്റ്റ് സ്കിൽസ് പരിശീലനം തുടങ്ങി. കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. 9447827350.തിരുവനന്തപുരം ∙ ചിത്രകലാമണ്ഡലം പാറ്റൂർ, തകരപ്പറമ്പ് കേന്ദ്രങ്ങളിൽ നടത്തുന്ന സമ്മർ വെക്കേഷൻ ക്ലാസിലേക്ക് അപേക്ഷിക്കാം. ഡ്രോയിങ്, പെയ്ന്റിങ്, കംപ്യൂട്ടർ, ക്രാഫ്റ്റ്, ക്ലേ മോഡലിങ്, മലയാള ഭാഷാപഠനം, ജ്വല്ലറി മേക്കിങ് എന്നിവയിലാണ് പരിശീലനം. എൽകെജി മുതൽ കോളജ് തലം വരെയുള്ള വിദ്യാർഥികൾക്കു പങ്കെടുക്കാം. പാറ്റൂർ പെയ്ന്റിങ് സ്കൂളിൽ 20ന് മുട്ടത്തുവർക്കി സ്മൃതി പെയ്ന്റിങ് മത്സരം നടത്തും. 9567803710.
ക്വിസ് മത്സരം
പേയാട് ∙ അമ്പംകോട് പി.ഗോവിന്ദൻപിള്ള സ്മാരക ഗ്രന്ഥശാല സംഘടിപ്പിക്കുന്ന ജില്ലാതല ക്വിസ് മത്സരം 27ന് വിളപ്പിൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. 9446178292.