തിരുവനന്തപുരം ജില്ലയിൽ ഇന്ന് (16-04-2025); അറിയാൻ, ഓർക്കാൻ

Mail This Article
ഗതാഗത നിയന്ത്രണം;തിരുവനന്തപുരം ∙ പേരൂർക്കട - ശാസ്തമംഗലം, അമ്പലമുക്ക്- ഊളൻപാറ റോഡുകളിൽ ഇന്ന് മുതൽ 22 വരെ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഗതാഗതനിയന്ത്രണം.ശാസ്തമംഗലത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് ഭാഗിക ഗതാഗതനിയന്ത്രണവും പേരൂർക്കടനിന്നു ശാസ്തമംഗലത്തേക്ക് വരുന്ന വാഹനങ്ങൾക്ക് പൂർണ നിയന്ത്രണവുമാണ് ഏർപ്പെടുത്തിയത്. പേരൂർക്കട ഭാഗത്തുനിന്നു വരുന്നവ പൈപ്പിൻമൂട് ജംഗ്ഷൻ- കവടിയാർ വഴി തിരിഞ്ഞു പോകണം.
പേയാട്∙ ഉജ്ജയിനി മഹാകാളി അമ്മൻ കോവിലിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ കുണ്ടമൺഭാഗം മുതൽ പേയാട് ജംക്‌ഷൻ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി വിളപ്പിൽശാല പൊലീസ് അറിയിച്ചു. കാട്ടാക്കട ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ തച്ചോട്ടുകാവ്– മങ്കാട്ടുകടവ് – തിരുമല റോഡ് വഴി സഞ്ചരിക്കണം. തിരുവനന്തപുരത്തു നിന്നു പേയാട് ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ മങ്കാട്ടുകടവ് – തച്ചോട്ടുകാവ് വഴി പോകണം. കുണ്ടമൺഭാഗം മുതൽ പേയാട് ജംക്‌ഷൻ വരെ റോഡിന് ഇരുവശവും വാഹന പാർക്കിങ്ങും അനുവദിക്കില്ല.