ADVERTISEMENT

തിരുവനന്തപുരം ∙ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതി മെഡിക്കൽകോളജ് ആശുപത്രിയിൽനിന്നു പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കിഴുവില്ലം മുടപുരം പുതുവവിള വീട്ടിൽ സബീർ (30) ആണ് കടയ്ക്കാവൂർ മുങ്ങിയത്. 13ന് രാത്രി 9നു ആയിരുന്നു സംഭവം. കടയ്ക്കാവൂർ സ്റ്റേഷൻ പരിധിയിൽ ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള ആക്രമണത്തിൽ സബീറിനും കുത്തേറ്റിരുന്നു.

കേസിൽ സബീറിനെ കോടതി റിമാൻഡ് ചെയ്തശേഷം ആശുപത്രിയിലേക്ക് മാറ്റി. മാർച്ച് 29 മുതൽ ചികിത്സയിൽ ആയിരുന്നു. കാവലിന് ഒരു സീനിയർ സിവിൽ പൊലീസ് ഓഫിസറെയും ഒരു സിവിൽ പൊലീസ് ഓഫിസഫറെയും ആണ് നിയോഗിച്ചിരുന്നത്. രാത്രി ഇവർ പുറത്തിറങ്ങിയ സമയത്താണ് പ്രതി മുങ്ങിയത്. പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary:

Prisoner Escape Highlights Security Flaws: A prisoner in judicial custody escaped from a medical college hospital after deceiving the police, raising concerns about security protocols. This incident underscores the need for improved security measures within medical facilities housing incarcerated individuals.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com