ADVERTISEMENT

തിരുവനന്തപുരം∙ ബെംഗളൂരു എസ്എംവിടി–തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) എസി സ്പെഷൽ ട്രെയിനിന്റെ സർവീസ് സെപ്റ്റംബർ വരെ നീട്ടി. ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷൽ (06555) വെള്ളിയാഴ്ചകളിൽ രാത്രി 10ന് ബെംഗളൂരുവിൽ നിന്നു പുറപ്പെട്ടു പിറ്റേന്ന് ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം നോർത്തിൽ എത്തും.മടക്കട്രെയിൻ (06556) ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 2.15ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30 ബെംഗളൂരുവിലെത്തും. 

സ്റ്റോപ്പുകൾ : വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബംഗാരപ്പേട്ട്, കൃഷ്ണരാജപുരം. സെക്കൻഡ് എസി–2, തേഡ്–16 എന്നിങ്ങനെ 18 കോച്ചുകളാണുള്ളത്.തേഡ് എസിയിൽ 1490 രൂപയും സെക്കൻഡ് എസിയിൽ 2070 രൂപയുമാണു ബെംഗളൂരു–തിരുവനന്തപുരം നിരക്ക്.

3 ട്രെയിനുകളിൽ അധിക കോച്ച് 
തിരുവനന്തപുരം∙ യാത്രക്കാരുടെ തിരക്കു പരിഗണിച്ചു തിരുവനന്തപുരം–കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിൽ ഒരു ചെയർ കാർ കോച്ച് 12 വരെ അധികമായി ഏർപ്പെടുത്തി. തിരുവനന്തപുരം–മംഗളൂരു–തിരുവനന്തപുരം മാവേലി എക്സ്പ്രസിലും തിരുവനന്തപുരം–മംഗളൂരു–തിരുവനന്തപുരം മലബാർ എക്സ്പ്രസിലും അധികമായി ഓരോ സ്ലീപ്പർ കോച്ചും 13 വരെ അനുവദിച്ചു.

English Summary:

Bengaluru-Thiruvananthapuram AC Special Train: The Bengaluru to Thiruvananthapuram AC special train service has been extended until September, offering convenient travel between these two major cities. The train offers both second and third AC classes with stops at major cities across Karnataka and Kerala.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com