എസ്എസ്എൽസി: ജില്ലയ്ക്ക് വിജയം 98.59%

Mail This Article
തിരുവനന്തപുരം∙ തുടർച്ചയായി രണ്ടാം വർഷവും സംസ്ഥാനത്ത് ഏറ്റവും വിജയശതമാനം കുറവുള്ള ജില്ലയായി തലസ്ഥാന ജില്ല. വിജയ ശതമാനം 98.59%. കഴിഞ്ഞ വർഷം 99.8 ശതമാനമായിരുന്നു വിജയം. ജില്ലയിൽ 34,314 പേർ പരീക്ഷ എഴുതിയപ്പോൾ 17,039 ആൺകുട്ടികളും 16792 പെൺകുട്ടികളും ഉൾപ്പെടെ 33,831 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ജില്ലയിൽ 4938 പേർക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. ഇതിൽ 1672 ആൺകുട്ടികളും 3266 പെൺകുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം 6030 പേർക്ക് എ പ്ലസ് ലഭിച്ചിരുന്നു. വിദ്യാഭ്യാസ ജില്ലകളിൽ സംസ്ഥാനത്തെ കുറവ് വിജയ ശതമാനം ഇത്തവണയും ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലാണ് 98.28 %.

ജില്ലയിൽ 152 സ്കൂളുകൾ 100 ശതമാനം വിജയം കരസ്ഥമാക്കി. ഇതിൽ 63 ഗവ.സ്കൂളുകളും 42 എയ്ഡഡ് സ്കൂളുകളും 47 അൺ എയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയ രണ്ടാമത്തെ സ്കൂൾ പട്ടം സെന്റ് മേരീസ് എച്ച്എസ്എസാണ്. പരീക്ഷയെഴുതിയ 1562 പേരിൽ 1553 പേർ വിജയിച്ചു. 99.42 ശതമാനമാണു വിജയം. 170 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഒരാൾ പരീക്ഷയെഴുതിയ ഗവ.സംസ്കൃതം എച്ച്എസ് ഫോർട്ട് സ്കൂളാണു സംസ്ഥാനത്ത് ഏറ്റവും കുറച്ചു വിദ്യാർഥികൾ പരീക്ഷയെഴുതിയ 2 സ്കൂളുകളിലൊന്ന്. ഫോർട്ട് സ്കൂളിൽ പരീക്ഷയെഴുതിയ വിദ്യാർഥി ജയിച്ചു.
100% വിജയം കൊയ്ത് 152 സ്കൂളുകൾ
തിരുവനന്തപുരം ∙ കുട്ടികളുടെ കഠിനാധ്വാനവും അധ്യാപകരുടെ അർപ്പണ മനസ്സും ഒരുമിച്ചപ്പോൾ ജില്ലയിലെ 152 സ്കൂളുകളിൽ പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികളും ഉപരി പഠനത്തിന് അർഹരായി.
സർക്കാർ സ്കൂളുകൾ
ഗവ. എച്ച്എസ്എസ് അരുവിക്കര, ഗവ. ട്രൈബൽ എച്ച്എസ് മീനാങ്കൽ, ഗവ. ബോയ്സ് എച്ച്എസ് ആറ്റിങ്ങൽ, എസ്എൻവി ഗവ. എച്ച്എസ്എസ് കടയ്ക്കാവൂർ, ഗവ. ഗേൾസ് എച്ച്എസ്എസ് മിതൃമല, ഗവ. വിഎച്ച്എസ്എസ് നെടുമങ്ങാട്, ഗവ. എച്ച്എസ് പൂവത്തൂർ, ജിഎം എച്ച്എസ് നടയറ, ഗവ. എച്ച്എസ്എസ് തൊളിക്കോട്, വി.കെ.കാണി ഗവ. എച്ച്എസ് പനയ്ക്കോട്, ഗവ. എച്ച്എസ്എസ് വെട്ടൂർ, ഗവ. എച്ച്എസ് ചെറുന്നിയൂർ, ഗവ. എച്ച്എസ് നഗരൂർ, ഗവ. ട്രൈബൽ എച്ച്എസ് ഇടിഞ്ഞാർ, ഗവ. എച്ച്എസ് അയിലം, ഗവ. എച്ച്എസ് ജവാഹർ കോളനി, ജിഎച്ച്എസ് ചെറ്റച്ചൽ, ഗവ. എച്ച്എസ് കുടവൂർക്കോണം, ഗവ. എച്ച്എസ് ഫോർ ഗേൾസ് കന്യാകുളങ്ങര, ഗവ. എച്ച്എസ്എസ് നെടുവേലി, ഗവ. എച്ച്എസ് മണ്ണന്തല, ഗവ. എച്ച്എസ് കട്ടച്ചക്കോണം, ഗവ. മെഡിക്കൽ കോളജ് എച്ച്എസ്എസ്, ഗവ. സിറ്റി വിഎച്ച്എസ്എസ് തിരുവനന്തപുരം, ഗവ. ഗേൾസ് വിഎച്ച്എസ്എസ് പേട്ട, ഗവ. എച്ച്എസ് വഞ്ചിയൂർ, ഗവ. എച്ച്എസ്എസ് പേട്ട, ജിവി രാജ സ്പോർട്സ് സ്കൂൾ, ഗവ. സംസ്കൃത എച്ച്എസ് ഫോർട്ട്, ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ എച്ച്എസ്, ഗവ. എച്ച്എസ്എസ് ഫോർ ബോയ്സ് കരമന, ഗവ. എച്ച്എസ്എസ് പുന്നമൂട്, ഗവ. മോഡൽ എച്ച്എസ്എസ് ഫോർ ബോയ്സ് ചാല, ഗവ. തമിഴ് എച്ച്എസ്എസ് ചാല, ഗവ. സെൻട്രൽ എച്ച്എസ് അട്ടക്കുളങ്ങര, ഗവ.മോഡൽ ബിഎച്ച്എസ്എസ് തൈക്കാട്, ഗവ. എച്ച്എസ് ജഗതി, ഗവ. എഎംഎംആർ എച്ച്എസ്എസ് ഫോർ ഗേൾസ് കട്ടേല, ഗവ. വിഎച്ച്എസ്എസ് പൂവാർ, എൻകെഎം ഗവ. എച്ച്എസ്എസ് ധനുവച്ചപുരം, ഗവ. എച്ച്എസ് ഫോർ ഗേൾസ് ധനുവച്ചപുരം, ഗവ. വിഎച്ച്എസ്എസ് പരണിയം, ഗവ. എച്ച്എസ് കാഞ്ഞിരംകുളം, ഗവ. എച്ച്എസ്എസ് കുളത്തുമ്മൽ, ഗവ. വിഎച്ച്എസ്എസ് കുളത്തൂർ, ഗവ. എച്ച്എസ്എസ് വിളവൂർക്കൽ, ഗവ. എച്ച്എസ് കണ്ടല, ഗവ. എച്ച്എസ്എസ് മാരായമുട്ടം, ഗവ. വിഎച്ച്എസ്എസ് കോട്ടുകാൽ, ഗവ. എംടി എച്ച്എസ് ഊരൂട്ടുകാല, ഗവ. എച്ച്എസ്എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര, ഗവ. കെവി ഹൈസ്കൂൾ അയിര, ഗവ. എച്ച്എസ്എസ് നെയ്യാർഡാം, ഗവ. വിഎച്ച്എസ്എസ് പരുത്തിപ്പള്ളി, ഗവ. എച്ച്എസ്എസ് മൈലച്ചൽ, ഗവ എച്ച്എസ്എസ് കീഴാറൂർ, ഗവ. എച്ച്എസ് പ്ലാവൂർ, ഗവ. എച്ച്എസ് പെരുമ്പഴുതൂർ, ഗവ. എച്ച്എസ്എസ് ആനാവൂർ, ഗവ. എച്ച്എസ് തിരുപുറം.
എയ്ഡഡ് സ്കൂളുകൾ
എസ്‍സി വിഎച്ച്എസ് ഫോർ ബോയ്സ് ചിറയിൻകീഴ്, സെന്റ് ജോസഫ്സ് എച്ച്എസ്എസ് അഞ്ചുതെങ്ങ്, ആർആർവി ബോയ്സ് വിഎച്ച്എസ്എസ് കിളിമാനൂർ, എൻഎസ്എസ് എച്ച്എസ് പാലോട്, എസ്കെവി എച്ച്എസ് കടമ്പാട്ടുകോണം, എൽഎംഎസ് എച്ച്എസ്എസ് വട്ടപ്പാറ, വിഎച്ച്എസ്എസ് കരവാരം, മുളമന വിഎച്ച്എസ് ആനക്കുടി, ദേവസ്വം ബോർഡ് ഹൈസ്കൂൾ കാരേറ്റ്, ആർആർവി എച്ച്എസ്എസ് ഫോർ ഗേൾസ് കിളിമാനൂർ, എകെഎം എച്ച്എസ് കുടവൂർ, മുസ്‍ലിം എച്ച്എസ്എസ് ഫോർ ഗേൾസ് കണിയാപുരം, പള്ളിത്തുറ എച്ച്എസ്എസ്, സെന്റ് മൈക്കിൾസ് എച്ച്എസ് കഠിനംകുളം, എസ്എൻജി എച്ച്എസ്എസ് ചെമ്പഴന്തി, സെന്റ് ജോൺസ് മോഡൽ എച്ച്എസ്എസ് നാലാഞ്ചിറ, സാൽവേഷൻ ആർമി എച്ച്എസ്എസ് കവടിയാർ, ആർകെഡി എൻഎസ്എസ് എച്ച്എസ്എസ് ശാസ്തമംഗലം, സെന്റ് ജോസഫ്സ് എച്ച്എസ്എസ് തിരുവനന്തപുരം, എൻഎസ്എസ് എച്ച്എസ്എസ് പാൽക്കുളങ്ങര, ഫോർട്ട് ബോയ്സ് എച്ച്എസ്, ഹാജി സിഎച്ച്എംകെഎം വിഎച്ച്എസ്എസ്, സെന്റ് റോക്സ് എച്ച്എസ് തോപ്പ്, സെന്റ് ഫിലോമിനാസ് ഗേൾസ് എച്ച്എസ് പൂന്തുറ, സിഎം ജിഎച്ച്എസ് പൂജപ്പുര, എൻഎസ്എസ് എച്ച്എസ്എസ് കേശവദാസപുരം, എംവി എച്ച്എസ്എസ് അരുമാനൂർ, എച്ച്എസ് ബാലരാമപുരം, എൻഎസ്എസ് ജിഎച്ച്എസ്എസ് ധനുവച്ചപുരം, എംജിഎം എച്ച്എസ് പൂഴനാട്, പിജിഎം വിഎച്ച്എസ്എസ് പുല്ലാമല, സാമുവൽ എൽഎംഎസ് എച്ച്എസ് പാറശാല, എൽഎംഎസ് തമിഴ് എച്ച്എസ് പാറശാല, പിടിഎം വിഎച്ച്എസ്എസ് മരുതൂർക്കോണം, സെന്റ് മേരീസ് എച്ച്എസ്എസ് വിഴിഞ്ഞം, സെന്റ് മേരീസ് എച്ച്എസ്എസ് കമുകിൻകോട്, സെന്റ് മാത്യൂസ് എച്ച്എസ് പൊഴിയൂർ.
അൺ എയ്ഡഡ് സ്കൂളുകൾ
നവഭാരത് ഇഎം എച്ച്എസ് ആറ്റിങ്ങൽ, എലിസബത്ത് ജോയൽ സിഎസ്ഐ ഇഎം എച്ച്എസ്എസ് ആറ്റിങ്ങൽ, ലിറ്റിൽ ഫ്ലവർ ഇഎം എച്ച്എസ്എസ് ഇടവ, ദർശന ഹയർ സെക്കൻഡറി സ്കൂൾ നെടുമങ്ങാട്, വികാസ് ഭവൻ ഹൈസ്കൂൾ മിത്രാനികേതൻ, സീതി സാഹിബ് മെമ്മോറിയൽ എച്ച്എസ്എസ് കൊച്ചാലുംമൂട്, വിദ്യാധിരാജ ഇഎം എച്ച്എസ് ആറ്റിങ്ങൽ, ക്രസെന്റ് എച്ച്എസ് നെടുമങ്ങാട്, കെടിസിടിഇഎംആർ എച്ച്എസ് കടുവയിൽ, ജെ നോ മോഡൽ എച്ച്എസ്എസ്, എസ്എച്ച്സി എച്ച്എസ് അഞ്ചുതെങ്ങ്, അമലഗിരി ഇഎം സ്കൂൾ കുളപ്പട, ഡെയിൽ വ്യൂ എച്ച്എസ് പുനലാൽ, അൽ ഉദുമാൻ ഇഎം എച്ച്എസ്എസ് കഴക്കൂട്ടം, ഔർ ലേഡി ഓഫ് മേഴ്സി എച്ച്എസ് പുതുക്കുറിച്ചി, ലൂർദ് മൗണ്ട് എച്ച്എസ് വട്ടപ്പാറ, എസ്എൻ വിഎച്ച്എസ് ചേങ്കോട്ടുകോണം, ജ്യോതിനിലയം ഇഎം എച്ച്എസ്എസ് കഴക്കൂട്ടം, ഹോളി ട്രിനിറ്റി ഇഎം എച്ച്എസ് അലത്തറ, സർവോദയ വിദ്യാലയ നാലാഞ്ചിറ, സെന്റ് തോമസ് എച്ച്എസ്എസ് മുക്കോലയ്ക്കൽ, ക്രൈസ്റ്റ് നഗർ ഇംഗ്ലിഷ് ഹയർ സെക്കൻഡറി സ്കൂൾ, നിർമല ഭവൻ ഗേൾസ് എച്ച്എസ്എസ്, ഹോളി എയ്ഞ്ചൽസ് കോൺവന്റ് എച്ച്എസ്എസ്, കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വഴുതക്കാട്, ചിൻമയ വിദ്യാലയ വഴുതക്കാട്, കൊർദോവ ഇഎം എച്ച്എസ് പൂന്തുറ, മൗലാന ആസാദ് സെക്കൻഡറി സ്കൂൾ ചാന്നാങ്കര, മേരിഗിരി ഇഎം എച്ച്എസ് കുടപ്പനക്കുന്ന്, തുഞ്ചൻ സ്മാരക ഇംഗ്ലിഷ് മീഡിയം എച്ച്എസ് ഐരാണിമുട്ടം, ലിറ്റിൽ ഫ്ലവർ കോൺവന്റ് സ്കൂൾ, മാർ ഗ്രിഗോറിയോസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ, റോസ്മിനി കോൺവന്റ് ഇംഗ്ലിഷ് മീഡിയം സ്കൂൾ ചെറിയതുറ, സെന്റ് തെരേസാസ് കോൺവന്റ് ഗേൾസ് എച്ച്എസ്എസ് നെയ്യാറ്റിൻകര, റോസ മിസിറ്റിക്ക റസിഡൻഷ്യൽ എച്ച്എസ്എസ് ബെത്‍സെയ്ദ, സെന്റ് ഫിലിപ് സാധു സംരക്ഷണ കേന്ദ്ര സ്കൂൾ, എൻഎസ്എസ് ഇഎം സ്കൂൾ ധനുവച്ചപൂരം, നസ്റത്ത് ഹോം ഇഎം എച്ച്എസ് ബാലരാമപുരം, ശ്രീ വിദ്യാധിരാജ വിദ്യാനിലയം എച്ച്എസ്എസ് നെയ്യാറ്റിൻകര, ആക്സിലിയം ഹൈസ്കൂൾ വാഴിച്ചൽ, ട്രിനിറ്റി ഇംഗ്ലിഷ് ആൻഡ് മലയാളം മീഡിയം എച്ച്എസ് ഇടക്കോട്, കണ്ണശ മിഷൻ ഹൈസ്കൂൾ പേയാട്, നിയോ ഡെയ്‍ൽ സെക്കൻഡറി സ്കൂൾ, എയ്ഞ്ചൽസ് എച്ച്എസ് പൂവാർ, ഗുഡ് ഷെപ്‍യാർഡ് ഇംഗ്ലിഷ് മീഡിയം സ്കൂൾ മണപ്പുറം, സെന്റ് മേരീസ് എച്ച്എസ് മര്യാപുരം, നീലകേശി വിദ്യാപീഠം കുന്നത്തുകാൽ.
‘നന്നായി പഠിച്ച്’ ശ്രീചിത്രയിലെ കുട്ടികൾ
തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷയിൽ ശ്രീ ചിത്രാഹോമിന് നൂറു ശതമാനം വിജയം. ഈ വർഷം പരീക്ഷ എഴുതിയ 16 വിദ്യാർഥികളും വിജയിച്ചു. കേക്ക് മുറിച്ച് വിജയാഘോഷം നടത്തി. ശ്രീ ചിത്രാഹോമിലെ അന്തേവാസികൾ നഗരത്തിലെ വിവിധ സ്കൂളുകളിലാണ് പഠിക്കുന്നത്. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് കഴിഞ്ഞ 4 വർഷമായി ജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ നേതൃത്വത്തിൽ 'നന്നായ് പഠിക്കാം' പദ്ധതി നടപ്പാക്കി വരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫിസർ ആർ.ബിജു, മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ.എസ്. സുരേഷ് ബാബു, മുൻ ഡയറ്റ് ഫാക്കൽറ്റി അംഗം ഡോ.കെ. ഗീതാലക്ഷ്മി, കൺവീനർ ജെ.എം.റഹിം, ഗാന്ധി പീസ് ഫൗണ്ടേഷൻ ഭാരവാഹി വി.സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി നൽകിയ പരീക്ഷാ പരിശീലനം കുട്ടികൾക്ക് ഏറെ പ്രയോജനം ചെയ്തെന്ന് സൂപ്രണ്ട് വി.ബിന്ദു പറഞ്ഞു
രോഗം തളർത്താത്ത വിജയത്തിളക്കം
കിളിമാനൂർ∙ ഇരുവൃക്കകളും തകരാറിലായി ആഴ്ചയിൽ രണ്ട് ഡയാലിസിസ് നടത്തി വരുന്ന വിവേക് പ്രസാദിനെ (16) എസ്എസ്എൽസി പരീക്ഷ തളർത്തിയില്ല. 3 വിഷയങ്ങൾക്ക് എപ്ലസ്, ഒരു എ, രണ്ട് ബി, ഒരു സി പ്ലസ്, രണ്ട് സി, ഒരു ഡി പ്ലസ് ഗ്രേഡുകൾ നേടി തിളക്കമാർന്ന വിജയം കരസ്ഥമാക്കി വിവേക്. ഇന്നലത്തെ മനോരമയിൽ വിവേകിനെക്കുറിച്ചുള്ള വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പോങ്ങനാട് ഗവ.ഹൈസ്കൂൾ വിദ്യാർഥിയാണ് വിവേക് പ്രസാദ്. രോഗം അലട്ടുന്നുണ്ടെങ്കിലും ഉപരിപഠനം നടത്തണമെന്നു തന്നെയാണ് വിവേകിന്റെ സ്വപ്നം. എന്നാൽ ചികിത്സയും പഠനവും ഒരുമിച്ചു കൊണ്ടു പോകാൻ കഴിയുമോ എന്ന ആശങ്കയിലാണ് കുടുംബം.
അടിയന്തരമായി വൃക്ക മാറ്റി വയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഓട്ടോ ഡ്രൈവർ കിളിമാനൂർ മലയാമഠം കീഴേ കളീലിൽ വീട്ടിൽ പ്രസാദ് കുമാറിന്റെ മകനാണ് വിവേക് പ്രസാദ്. ഒരു വർഷത്തിലേറെയായി ചികിത്സയിൽ കഴിയുന്ന വിവേകിന് പരീക്ഷാ ദിവസങ്ങളിലും ഡയാലിസിസ് ഉണ്ടായിരുന്നു. ആശുപത്രിയിൽ നിന്നു സമയം മാറ്റി വാങ്ങിയാണ് പരീക്ഷ എഴുതിയത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു സുമനസ്സുകളുടെ സഹായം തേടി ഇന്നലത്തെ മനോരമയിൽ വാർത്തയും ചിത്രവും നൽകിയിരുന്നു. പ്രസാദിന്റെ ഫോൺ: 80758 86392.
ഒറ്റയാൾ വിജയം
തിരുവനന്തപുരം ∙ ഫോർട് ഗവ സംസ്കൃതം ഹൈ സ്കൂളിലേക്ക് എസ്എസ്എൽസി വിജയ മധുരം എത്തിക്കാൻ ഒരേ ഒരു മിടുക്കനെ ഉണ്ടായിരുന്നുള്ളൂ– തമിഴ്നാട് പുളിങ്കുടി സ്വദേശി സൂര്യ തിലകേശ്. സംസ്ഥാനത്ത് ഒരു വിദ്യാർഥി മാത്രം എസ്എസ്എൽസി പരീക്ഷയെഴുതിയ രണ്ടു സ്കൂളുകളിൽ ഒന്നായ ഫോർട്ട് സംസ്കൃതം ഹൈസ്കൂളിലെ വിദ്യാർഥിയാണ് സൂര്യ തിലകേശ്. പരീക്ഷാ ഫലമറിഞ്ഞു സന്തോഷം പങ്കിടാൻ അധ്യാപകർ വിളിച്ചപ്പോഴും സൂര്യ തിലകേശ് പുളിങ്കുടിയിലായിരുന്നു.
തമിഴ്നാട് സ്വദേശികളായ അരികൃഷ്ണന്റെയും ഗണപതിയുടെയും മൂന്നാമത്തെ മകനാണ് സൂര്യ തിലകേശ്. വള്ളക്കടവിലായിരുന്നു താമസം. എട്ടാം ക്ലാസിലാണ് സൂര്യ തിലകേശ് സംസ്കൃതം സ്കൂളിൽ ചേർന്നത്. അന്നു മുതൽ ഒറ്റയ്ക്കാണ് പഠനം. സൂര്യ വന്നില്ലെങ്കിൽ ക്ലാസിന് അവധി നൽകുകയായിരുന്നു പതിവ്. എസ്എസ്എൽസി പരീക്ഷയ്ക്ക് 5 എ പ്ലസ് ഗ്രേഡും ഒരു ബി പ്ലസും 3 ബി ഗ്രേഡും ഒരു സി ഗ്രേഡും ആണ് സൂര്യ തിലകേശ് നേടിയത്. 5 മുതൽ പത്തു വരെയുള്ള ക്ലാസുകളിലായി ഇപ്പോൾ 21 വിദ്യാർഥികളാണ് സ്കൂളിലുള്ളത്.
വിദ്യാഭ്യാസ ജില്ലകളുടെ പ്രകടനം ആറ്റിങ്ങൽ
ആകെ പരീക്ഷ എഴുതിയവർ: 13,047
ഉപരി പഠനത്തിന് യോഗ്യത നേടിയവർ: 12,822
വിജയ ശതമാനം: 98.28
എ പ്ലസ് നേടിയവർ: 1940
തിരുവനന്തപുരം
ആകെ പരീക്ഷയെഴുതിയവർ: 10,808
ഉപരി പഠനത്തിന് യോഗ്യത
നേടിയവർ: 10,663
വിജയ ശതമാനം: 98.66
എ പ്ലസ് നേടിയവർ 1321
നെയ്യാറ്റിൻകര
ആകെ പരീക്ഷയെഴുതിയവർ: 10,459
ഉപരി പഠനത്തിനു യോഗ്യത
നേടിയവർ: 10,346
വിജയ ശതമാനം: 98.92
എ പ്ലസ് നേടിയവർ: 1677