ADVERTISEMENT

തിരുവനന്തപുരം ∙ തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാള്‍ പിടിയില്‍. പത്തനംതിട്ട റാന്നി സ്വദേശി ഹരിലാൽ ആണ് തമ്പാനൂർ പൊലീസിന്റെ പിടിയിലായത്. സ്വന്തം നമ്പറിൽ നിന്നാണ് പ്രതി ബോംബ് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തന്തപുരം നഗരം കേന്ദ്രീകരിച്ച് നടന്ന മറ്റു വ്യാജ ബോംബ് ഭീഷണിയുമായി ഇയാൾക്ക് ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. പ്രതിയെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. മേയ് 24നാണ് തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഫോൺ കോൾ വന്നത്.

English Summary:

False bomb threat at Thampanoor KSRTC resulted in the arrest of Harilal from Ranni. The accused, who sent the threat message from his own number, is currently under police interrogation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com