ADVERTISEMENT

തിരുവനന്തപുരം ∙ വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതര്‍ക്ക് സഹായഹസ്തവുമായി ക്വസ്റ്റ് ഗ്ലോബല്‍. പുതിയ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി ‘എന്‍ ഊര്’ ചാരിറ്റബില്‍ സൊസൈറ്റിയുമായി സഹകരിച്ച് വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള മേപ്പാടി പഞ്ചായത്തില്‍ മൂന്ന് അങ്കണവാടികൾ നിര്‍മിക്കും. ബാല (BALA- building as Learnig Aid) എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം പുത്തുമല, അട്ടമല, മുണ്ടുപാറ എന്നിവിടങ്ങളിലാണ് അങ്കണവാടി നിര്‍മിക്കുക.

പ്രീസ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള സുരക്ഷിതവും സമഗ്രവുമായ വേദി നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ ആരോഗ്യകരമായ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി അമ്മമാര്‍ക്കും കുടുംബങ്ങള്‍ക്കും മാതൃ-ശിശു ആരോഗ്യം, മുലയൂട്ടല്‍, ശുചിത്വം, പോഷകാഹാരം എന്നിവയെക്കുറിച്ച് അവബോധ പരിപാടികളും നടത്തും. 120 കുട്ടികളും 60 സ്ത്രീകളും ഉള്‍പ്പെടെ ഏകദേശം 500 കുടുംബങ്ങള്‍ക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ ഈ പദ്ധതി ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

‘ബാല പദ്ധതിയിലൂടെ വയനാട് മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൊണ്ടുവരുന്നതില്‍ ക്വസ്റ്റ് ഗ്ലോബലിനോട് നന്ദി പറയുന്നു. മേപ്പാടി പഞ്ചായത്തിലെ ദുര്‍ബല കുടുംബങ്ങള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യസേവനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനുള്ള പ്രധാന കേന്ദ്രങ്ങളായിരിക്കും ഈ അങ്കണവാടികള്‍. അതുവഴി വരും വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടലിന്റെ ആഘാതങ്ങളില്‍ നിന്നു വിടുതല്‍ നേടുന്നതിനും സാധാരണ ജീവിതം വീണ്ടെടുക്കുന്നതിനും അഭിവൃദ്ധി പ്രാപിക്കുന്നതിനും ഇതുവഴി തെളിക്കും’ – വയനാട് ജില്ലാ കലക്ടറും ജില്ലാ മജിസ്‌ട്രേറ്റുമായ ഡി.ആര്‍.മേഘശ്രീ പറഞ്ഞു.

English Summary:

Quest Global's BALA project constructs three new Anganwadis in Wayanad to aid landslide recovery. This initiative will provide essential education and healthcare services to over 500 families in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com