ADVERTISEMENT

തൃശൂർ ∙ കുന്നംകുളം വെള്ളറക്കാട്ടു മകന്റെ പേരിൽ തുടങ്ങിയ തേജസ് എൻജിനീയറിങ് കോളജിന് എഐസിടിഇ അനുമതി നേടിയതു വഴിവിട്ടാണെന്നു പറഞ്ഞ് 2009 ൽ സിബിഐ തമ്പിയെ തേടിയെത്തിയിരുന്നു. തമ്പി ചെയർമാനായ ഫൗണ്ടേഷന്റെ ഭരണത്തിലുള്ള മറ്റൊരു കോളജിനെതിരെയും ആരോപണമുയർന്നു. സ്ഥല, കെട്ടിട സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും വ്യാജ സത്യവാങ്മൂലം നൽകി അനുമതി തരപ്പെടുത്തിയെന്നായിരുന്നു പരാതി.  എഐസിടിഇ സൗത്ത് വെസ്റ്റ് റീജൻ ഡയറക്ടർ മഞ്ജു സിങ് അടക്കമുള്ളവർ പ്രതികളായി.

തമ്പിയുടെ ഓഫിസ് സിബിഐ റെയ്ഡ് ചെയ്തു. മഞ്ജു സിങ്ങിനു വൻതുക കോഴ കൊടുത്തതിന്റെ രേഖകൾ കിട്ടിയതായും പറഞ്ഞു. തെളിവുകളില്ലെന്നു പറഞ്ഞ് സിബിഐ അന്വേഷണം അവസാനിപ്പിക്കുന്നതാണു പിന്നീട് കണ്ടത്.  എന്നാൽ 2017 ജനുവരിയിൽ ഈ കേസ് സിബിഐ വീണ്ടും തുറന്നു. മുൻപു ചില സുപ്രധാന ‘കാര്യങ്ങൾ’ അന്വേഷിക്കാതെ വിട്ടെന്നു പറഞ്ഞായിരുന്നു പുനരന്വേഷണം. ഇന്ത്യയിലും ഗൾഫിലുമായി ഒന്നിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്പിയുടെ ഉടമസ്ഥതയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com