ADVERTISEMENT

പാലപ്പിള്ളി ∙ ചിമ്മിനി വന്യജീവി സങ്കേതത്തിൽ ഇനി മുതൽ കുട്ടവഞ്ചി സവാരിയും. വിനോദ സഞ്ചാരികൾക്കായി 5 കുട്ടവഞ്ചികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ട്രൈബൽ ഇക്കോ ഡവലപ്മെന്റ് കമ്മിറ്റിയാണ് ചിമ്മിനിയിൽ കുട്ടവഞ്ചി യാത്ര ഒരുക്കുന്നത്. വന സൗന്ദര്യം ആസ്വദിക്കുന്നതിന് ഇതോടെ അവരസമൊരുങ്ങി. 20 മിനിറ്റുള്ള കുട്ടവഞ്ചി സവാരിക്കു 4 പേരടങ്ങുന്ന സംഘത്തിനു 400 രൂപയാണ് നിരക്ക്.

Thrissur News
ചിമ്മിനി ഡാമിൽ ഇന്നലെ നടന്ന കുട്ടവഞ്ചി സവാരി

പരിസ്ഥിതി സൗഹൃദ കുട്ടവഞ്ചി യാത്രയുടെ ഉദ്ഘാടനം പീച്ച് വൈൽഡ്‌ലൈഫ് വാർഡൻ രാജേഷ് നിർവഹിച്ചു. വാർഡംഗം സജീന മുജീബ് അധ്യക്ഷത വഹിച്ചു.  ചിമ്മിനി അസി.വൈൽഡ് ലൈഫ് വാർഡൻ അജയകുമാർ, പീച്ചി - വാഴാനി അസി. വൈൽഡ് ലൈഫ് വാർഡൻ അനീഷ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.സത്യപാലൻ, എസ്.പ്രസാദ്, ട്രൈബൽ ഇഡിസി ചെയർമാൻ കുമാർ, ജനറൽ ഇഡിസി ചെയർമാൻ ഷാഹിർ എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com