അങ്ങനെ രഞ്ജിത്തിന്റെ പ്രണയം സഫലമായി; കാരണമായത് കൊറോണ വൈറസ്!

love-letter
SHARE

തൃശൂർ ∙ ‘കൊറോണയോട് (കോവിഡ്) നന്ദി മാത്രമേയുള്ളു. വർഷങ്ങൾ നീണ്ട പ്രണയം കോവിഡ് കാരണം സഫലമായ ആളാണു ഞാൻ...’ വനം ഉദ്യോഗസ്ഥനായ അരിമ്പൂർ സ്വദേശി രഞ്ജിത് രാജാണ് കോവിഡ് കാരണം പ്രണയം വിജയിച്ച കഥ വാലന്റൈൻസ് ദിനത്തിൽ പങ്കുവയ്ക്കുന്നത്. കളിക്കൂട്ടുകാരിയോടുള്ള പ്രണയത്തിന്റെ തടസ്സം നീങ്ങാൻ വൈറസ് കാരണമായ കഥ.

കഥാനായിക കോവിഡ് ഭീഷണി മൂലം വീട്ടിൽ നിരീക്ഷണത്തിലായതിനാൽ പേരും വിവരങ്ങളും വെളിപ്പെടുത്താനാവില്ല. ചൈനയിൽ മെഡിക്കൽ വിദ്യാർഥിനിയാണ്. ഏറെക്കാലമായി ഉണ്ടായിരുന്ന ഇഷ്ടം വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് വേണ്ടെന്നുവച്ചിരിക്കുകയായിരുന്നു. ചൈനയിൽ കോവിഡ് പടർന്നപ്പോൾ തിരികെ നാട്ടിലെത്തിയ പ്രണയിനിക്ക് താങ്ങും തണലുമായി രഞ്ജിത് കൂടെനിന്നു.

വൈറസ് പകരുമെന്ന തെറ്റിദ്ധാരണ മൂലം നാടുവിട്ടുപോകാൻ നാട്ടുകാരിൽ ചിലർ പെൺകുട്ടിയോട് ആവശ്യപ്പെട്ടപ്പോൾ ധൈര്യം നൽകി കൂടെനിന്നത് രഞ്ജിത്താണ്. പ്രതിസന്ധി ഘട്ടത്തിൽ കൈത്താങ്ങായ കൂട്ടുകാരനെ ജീവിതത്തിലേക്കു കൂട്ടാൻ വിദ്യാർഥിനി തീരുമാനിക്കുകയായിരുന്നു. പ്രണയിനിക്കു വാലന്റൈൻസ് ദിന സമ്മാനമായി രഞ്ജിത്ത് ഒരുക്കിയ ‘നിൻ മിഴിനീർ’ സംഗീത ആൽബം ഇന്നു പുറത്തിറങ്ങും. രചനയും സംഗീതവും സംവിധാനവുമെല്ലാം രഞ്ജിത് തന്നെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN thrissur
SHOW MORE
FROM ONMANORAMA