ADVERTISEMENT

കൊടകര ∙ കൊളത്തൂരിൽ  നോട്ട് അച്ചടിച്ച് വിതരണം ചെയ്ത സംഭവത്തിൽ പിടിയിലായ പ്രതിയുടെ മകനെയും ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടി.  കൊളത്തൂർ തൈവളപ്പിൽ ഹരിയുടെ മകൻ നിഷാന്താണ് (19) പിടിയിലായത്.  ഒക്ടോബറിലാണ്   ഹരി പിടിയിലായത്. മുൻകാല കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹരിയുടെ വീട്ടിൽ നിന്ന് 500 ന്റെ വ്യാജ നോട്ടുകളും പ്രിന്ററും കണ്ടെടുത്തത്. 

പൊലീസ് നീരീക്ഷിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ  നിഷാന്ത് മാസങ്ങളായി  ഒളിവിൽ കഴിയുകയായിരുന്നു. നിഷാന്തിനെ  കോടതിയിൽ ഹാജരാക്കി.കൊടകര സിഐ വി.വി റോയ്, എസ് ഐ എൻ.ഷിബു, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനു മോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ് എന്നിവരും കൊടകര സ്റ്റേഷനിലെ എഎസ്ഐ റെജിമോൻ, സീനിയർ സിപിഒ ജിബി ബാലൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com