ADVERTISEMENT

മാന്ദാമംഗലം ∙ മാന്ദാമംഗലം കാട്ടിൽനിന്നു വെടിവച്ചു പിടിച്ച പന്നിയുടെ ഇറച്ചിയും നാടൻതോക്കുമായി രണ്ടുപേർ പിടിയിൽ. ചേരുംകുഴി സ്വദേശികളായ ചുങ്കത്ത് വീട്ടിൽ ബാബു, പുളിക്കൽ വീട്ടിൽ ഷിനു എന്നിവരെയാണ് വനംവകുപ്പ് അധികൃതർ പിടികൂടിയത്. പട്ടിക്കാട് ഫോറസ്റ്റ് അധികൃതർക്ക് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്നാണ് പൊലീസ് ഇവരുടെ വീട്ടിൽ തിരച്ചിൽ നടത്തിയത്. കാട്ടുപന്നിയുടെ ഇറച്ചി കറിവച്ച രീതിയിലും അവശിഷ്ടങ്ങൾ സമീപത്തു കുഴിച്ചിട്ട നിലയിലുമാണ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാടൻതോക്കു കണ്ടെടുത്തത്. സംഭവത്തിൽ രണ്ടു പേരെ കൂടി പിടികൂടാനുണ്ടെന്ന് അധികൃതർ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com