ADVERTISEMENT

ലോക്ക് ഡൗൺ അനുഭവങ്ങൾ അയച്ചത്  നൂറുകണക്കിനു  വായനക്കാർ. എങ്ങനെ ഈ ദിവസങ്ങൾ ഫലപ്രദമായി ചെലവഴിക്കാമെന്ന നിർദേശങ്ങളും ഈ അനുഭവങ്ങളിലുണ്ട്.

ആഘോഷം ഹോം മെയ്ഡ്; കേക്കും!

thrissur-cake-making

ഇനി പിറന്നാളുകൾക്കു ബേക്കറികളിൽ നിന്ന് കേക്ക് ഓർഡർ ചെയ്യേണ്ടെന്നാണ് തീരുമാനം. ഇതു ഞങ്ങളെ പഠിപ്പിച്ചത് 21 ദിവസം വീട്ടിലിരിക്കേണ്ടി വരുന്ന ഈ സാഹചര്യമാണ്. ഇതുവരെ പിറന്നാൾ കേക്കു വാങ്ങുക മുറിക്കുക എന്നതായിരുന്നു ശീലം. യുട്യൂബ് നോക്കിയാണ് കേക്കുണ്ടാക്കൽ പഠിച്ചത്. സമയം ഇഷ്ടം പോലുണ്ടല്ലോ.? ഞങ്ങളുണ്ടാക്കിയതു കൊണ്ടു പറയുകയല്ല; ആദ്യമായി ഉണ്ടാക്കിയ കേക്ക് സൂപ്പർ. ഇതാ കേക്കിന്റെ പടവും അതു കഴിച്ച ഞങ്ങളെ ഫാമിലി സെൽഫിയും മനോരമ വായനക്കാർക്കായി അയയ്ക്കുന്നു.
-അഞ്ജു ദിലീപ്, കൊല്ലം പറമ്പിൽ, പുല്ലൂറ്റ്, കൊടുങ്ങല്ലൂർ.

ചെടിച്ചട്ടി യുട്യൂബ് മേയ്ഡ്!

thrissur-mohanan

21 ദിവസം എങ്ങനെ ചെലവിടുമെന്നു വിചാരിച്ചിരിക്കുമ്പോഴാണ് യുട്യൂബിൽ ചെടിച്ചട്ടി നിർമാണത്തിന്റെ വിവിധ വശങ്ങൾ കണ്ടത്. ഞാനിപ്പോൾ ചെടിച്ചട്ടികൾ നിർമിച്ചു കൊണ്ടിരിക്കുകയാണ്. വലിയ വില കൊടുക്കേണ്ടതില്ല. നിസ്സാര പൈസ കൊണ്ട് അതു നമുക്കു നിർമിക്കാം. 21 ദിവസം കൊണ്ട് 21 ചെടിച്ചട്ടി നിർമിക്കണമെന്നതാണ് ടാർഗറ്റ്. വേണമെങ്കിൽ ചെടിച്ചട്ടി ബിസിനസ് ആക്കാനുമാകും.
-കെ.ജി മോഹനൻ, കളരിക്കൽ വീട്, ഐറാണിക്കുളം,മാള.

അമ്മയുടെ സ്പിൻ ബോളിങ്

thrissur-playing

അമ്മയും മകനും കൂടിയുള്ള പന്തുകളിയാണ് വീട്ടിലെ ഇപ്പോഴത്തെ വിനോദം. പുറത്തേക്കിറങ്ങാൻ കഴിയില്ലല്ലോ. വീട്ടിലെ കുട്ടികളാണ് ശരിക്കും പെട്ടത്. എന്നുവച്ച് കളി മാത്രമല്ല, ഈ വീട്ടിലിരിപ്പിൽ കാര്യവുമുണ്ട്. ഇന്നലെ രാവിലെ ഞാനും ഭാര്യയും മകനും ചേർന്നു വീട്ടിലെ റാക്കുകളൊക്കെ അടുക്കിപ്പെറുക്കി. ജനലുകൾ, വാതിലുകൾ ഇവയൊക്കെ വൃത്തിയാക്കി. നാളെയും കുറച്ചു പണികൾ ബാക്കിയുണ്ട്. വൈകിട്ട് അഞ്ചുമണിക്കാണ് അമ്മയും മകനുമായുള്ള പന്തുകളി.
-എം. സതീഷ്, കൃഷ്ണകൃപ, എ.ആർ. മേനോൻ റോഡ്, തൃശൂർ.

നാട് ശുദ്ധമാകുമ്പോൾ കിട്ടും ശുദ്ധമായ വെളിച്ചെണ്ണ

thrissur-coconut

ആദ്യത്തെ രണ്ടുദിവസം തേങ്ങയുമായി ആയിരുന്നു സൗഹൃദം. പറമ്പിലെ തേങ്ങയെല്ലാം പറിച്ചുകൂട്ടി. പൊതിച്ചു. വെട്ടിപ്പൊട്ടിച്ചു ഞങ്ങളെല്ലാം ചേർന്നു തേങ്ങാവെള്ളം കുടിച്ചു. ഇപ്പോൾ നല്ല വെയിലുണ്ട്. മഴയ്ക്കു മുൻപേ ഇതെല്ലാം ഉണക്കി കൊപ്രയാക്കി വയ്ക്കും. കോവിഡൊക്കെ കഴിയുമ്പോൾ മില്ലിൽ കൊണ്ടുപോയി ആട്ടിയാൽ ശുദ്ധമായ വെളിച്ചെണ്ണ കിട്ടും. ഈ പണി കഴിയുമ്പോൾ ഇങ്ങനെ മറ്റൊന്ന്. അതാണ് ഞങ്ങളുടെ ലോക് ഡൗൺ പ്ലാൻ.
-പി.ആർ. പ്രേമദാസ്, പനങ്ങാട്ട്, കൊടുങ്ങല്ലൂർ.

ഗോ ബോറടി ഗോ; ഗ്രോ ബാഗ് പച്ചക്കറി 

thrissur-grow-bag

ലോക് ക് ഔട്ട് ദിവസങ്ങൾ തുടങ്ങുന്നത് വിശദമായ പത്രം വായനയോടെയാണ്. സത്യത്തിൽ പഴയകാലം വീണ്ടെടുക്കുകയാണ് ഞങ്ങൾ പ്രായമുള്ളവർ ചെറുപ്പകാലം തിരിച്ചു പിടിക്കുന്നു. പഴയകാലം പോലെ കുട്ടികൾ മുറ്റത്തിറങ്ങി കളിക്കുന്നു. വീടു വൃത്തിയാക്കൽ, ഗ്രോ ബാഗിൽ പച്ചക്കറി നടൽ ഇവയൊക്കെയാണ് ഞങ്ങളുടെ ഇപ്പോഴത്തെ ഹോബി. എന്റെ ഭാര്യയും കൊച്ചുമകളുമാണ് പച്ചക്കറി കൃഷിക്കു മുന്നിൽ നിൽക്കുന്നത്. കോവിഡ് കാലം കഴിയുമ്പോൾ വിഷമില്ലാത്ത പച്ചക്കറി കിട്ടും. ഇപ്പോഴത്തെ ബോറടിയും മാറും.
-കെ.കെ. ഹരിദാസ്, ഹരിശ്രീ, ഇരിങ്ങാലക്കുട.

രണ്ടുദിവസം, ഒരു ബോട്ടിൽ ആർട്

thrissur-bottle-art

ലോക് ഡൗൺ വന്നതോടെ ആദ്യമായി കുപ്പിയിലെ വര (ബോട്ടിൽ ആർട്) പരിശീലിച്ചു. വീടുകളുടെ പെയിന്റിങ് ആണ് എന്റെ ജോലി. ചിത്രം വര അറിയാമെങ്കിലും ജോലികഴിഞ്ഞെത്തിയാൽ വരയ്ക്കാനൊന്നും സമയം കിട്ടാറില്ല. ലോക്ഡൗണിന്റെ ആദ്യ രണ്ടുദിവസമെടുത്താണ് ഈ ചിത്രം പൂർത്തിയാക്കിയത്. രണ്ടുകുപ്പികൾ കൂടി പെയിന്റടിച്ചു വച്ചിട്ടുണ്ട്. ഇനി അതിൽ ചിത്രം വരയ്ക്കണം. ചിത്ര രചന പഠിച്ചിട്ടില്ലെങ്കിലും ഇതൊക്കെ ചെയ്യുമ്പോൾ വലിയ സന്തോഷം.
-സന്ദീപ് പുളിക്ക്യലാൻ ഈസ്റ്റ് കോടാലി, കൊടകര.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com