ADVERTISEMENT

കൊടുങ്ങല്ലൂർ ∙ സഹോദരിക്ക് ചക്ക നൽകാൻ ഇറങ്ങി. ഒടുവിൽ സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലായി. ചക്ക മാത്രമായി യുവാവ് മടങ്ങി.  കൊടുങ്ങല്ലൂരിൽ ലോക് ഡൗൺ ലംഘനം പരിശോധിക്കുന്നതിനിടെയാണ് യുവാവ് പൊലീസിന്റെ പിടിയിലായത്. കോതപറമ്പ് നിന്നു കാവിൽക്കടവിലേക്ക് ആയിരുന്നു യാത്ര.

വടക്കേ നടയിൽ പൊലീസ് പരിശോധനക്കിടെയാണ് ചക്കയുമായി എത്തിയ യുവാവിനെ പിടികൂടിയത്.ആശുപത്രി, മെഡിക്കൽ ഷോപ് എന്നിവിടങ്ങളിലക്ക് ആണെന്നു കളവ് പറഞ്ഞെങ്കിലും വണ്ടിയിൽ  ചക്ക കണ്ടതോടെ കള്ളി പുറത്തായി. ഒടുവിൽ സഹോദരിക്കു ചക്ക നൽകാൻ പോകുകയാണ് എന്നു പൊലീസിനോട് സമ്മതിച്ചു. ഇതോടെ ചക്ക മാത്രം പൊലീസ് വിട്ടു നൽകി. 

കറക്കം കണ്ടിട്ട് സംശയം സാറേ

കൊടുങ്ങല്ലൂർ ∙ ‘‘ഹലോ പൊലീസ് സ്റ്റേഷൻ അല്ലേ ? ഞങ്ങളുടെ അയൽവീട്ടിലെ ചേച്ചിയും ചേട്ടനും പതിവായി പുറത്തിറങ്ങി നിൽക്കുവാ സാറെ, അവരുടെ മകൻ ഇൗയിടെ വിദേശത്തു നിന്നു വന്നതാണെ...’’ , ‘‘ഞങ്ങളുടെ അയൽവീട്ടിലെ കുട്ടി മുംബൈയിൽ പഠിക്കാൻ പോയിരിക്കുകയായിരുന്നു സർ. ഇപ്പോ അവർ വീട്ടു പരിസരത്തു കറങ്ങി നടക്കുവാണെ...’’

ഗൾഫുകാരനെ പുറത്തിറക്കാതിരിക്കാൻ നാട്ടുകാരിൽ ചിലരുടെ ശ്രമം. സർ ഇൗയ്യടെ അവർ വിദേശത്തു പോയി വന്നതാണ്. പരിസരത്തെ എല്ലാ വീടുകളിലും കയറിയിറങ്ങി നടക്കുകയാണ്.രാവിലെ മുതൽ പൊലീസ് സ്റ്റേഷനിലേക്കുള്ള ഫോൺ വിളികളാണ്. ചിലതു വസ്തുതയാണെങ്കിലും കൂടുതലും വെറുതേ ഉണ്ടാക്കുന്ന ആശങ്കയാണ് എന്നതാണു സത്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com