ADVERTISEMENT

ഒല്ലൂർ∙ രണ്ട് മാസം അടഞ്ഞുകിടന്ന വ്യവസായ സംരംഭങ്ങൾക്ക് ഫിക്സഡ് ചാർജ് ഒഴിവാക്കാത്ത വൈദ്യുതി വകുപ്പിന്റെ നടപടി വ്യാപാരികൾക്ക് തിരിച്ചടിയാവുന്നു. അടച്ചിട്ട ദിവസങ്ങളിൽ ഉപയോഗിക്കാത്ത വൈദ്യുതിക്ക് തുക ഈടാക്കിയിട്ടുമുണ്ട്. മാസം 2500 മുതൽ 8 ലക്ഷം വരെ ഫിക്സഡ് ചാർജ് അടയ്ക്കുന്ന സംരംഭങ്ങൾ സംസ്ഥാനത്തുണ്ട്. ഇതൊന്നും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പ്രവർത്തിച്ചിട്ടില്ല. സംസ്ഥാനം വൈദ്യുതി വിലകൊടുത്തു വാങ്ങുന്ന സാഹചര്യത്തിൽ ഇളവ് തരാനാകില്ലെന്നാണ് അധികൃതരുടെ വാദം.

ഇതേ കാലത്തെ ഉപയോഗിക്കാത്ത വൈദ്യുതിക്ക് പണം നൽകണമെന്നതാണ് മറ്റൊരു ആവശ്യം. അടയ്ക്കേണ്ട തുക തയാറാക്കിയതിൽ ആശയകുഴപ്പമുണ്ടെന്നും വ്യാപാരികൾ പറയുന്നു. ചെറുകിട വ്യവസായ അസോസിയേഷൻ ഭാരവാഹികൾ പ്രശ്നം ഉന്നയിച്ചപ്പോൾ ചില ഇളവുകൾ നൽകാമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഈ ഇളവുകൾ പര്യാപ്തമല്ലെന്നാണ് വ്യാപാരികളുടെ പക്ഷം.മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ബിൽ പൂർണമായും ഒഴിവാക്കുക എന്ന ആവശ്യത്തിൽ സ്മോൾ സ്കെയിൽ ഇൻറസ്ട്രീസ് അസോസിയേഷൻ ഉറച്ചു നിൽക്കുകയാണെന്നു ജില്ലാ വൈസ് പ്രസിഡന്റുമായ സിജോ.പി. ജോയ് അറിയിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com