ADVERTISEMENT

മാള ∙ കഴിഞ്ഞ 2 ആഴ്ചയായി ചെന്തുരുത്തി പ്രദേശത്തെ ഫാം ഉടമകൾക്ക് ഉറക്കമില്ല. ഉടമകളെ വെല്ലുവിളിച്ചു നടക്കുന്ന അനധികൃത മത്സ്യക്കൊള്ളയാണു കാരണം. പൊയ്യ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലാണു മത്സ്യക്കൊള്ളയെന്നാണ് ആരോപണം. ഫാം ഉടമകൾക്കു ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.  ചോദ്യം ചെയ്താൽ കയ്യേറ്റം ഉൾപ്പെടെ നേരിടേണ്ട അവസ്ഥയിലാണ് ഉടമകൾ. പരാതി നൽകിയെങ്കിലും നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി പ്രതികൾക്കു രക്ഷപ്പെടാൻ പൊലീസ് വഴിയൊരുക്കിയതായും ആക്ഷേപമുണ്ട്.

വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്കു പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. സഫർ അലി എന്നയാളുടെ ഫാമിൽ പുറമേ നിന്നുള്ളവരുടെ മത്സ്യബന്ധനം കർശനമായി നിരോധിച്ചുള്ള കോടതി ഉത്തരവു നിലനിൽക്കെയാണ് ഇന്നലെ രാവിലെ 8 മണിയോടെ സ്ത്രീകൾ അടങ്ങുന്ന 12 അംഗം സംഘമെത്തി മത്സ്യം പിടിച്ചത്.

പ്രളയവും മഴക്കെടുതിയും ഏറെ തകർത്തെറിഞ്ഞ ഫാമുകളാണു പൊയ്യയിലേത്. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണു പ്രളയത്തിൽ സംഭവിച്ചിട്ടുള്ളത്. വായ്പയെടുത്തും മറ്റുമാണ് വീണ്ടും കൃഷിയിറക്കിയത്. ഓരോ കെട്ടുകളിലും ലക്ഷക്കണക്കിനു കുഞ്ഞുങ്ങളെയാണു നിക്ഷേപിച്ചിരുന്നത്. വിളവെടുക്കാൻ ഏതാനും ദിവസം മാത്രം ശേഷിച്ചിരിക്കെയാണു പകൽക്കൊള്ള. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com