ADVERTISEMENT

തൃശൂർ ∙ ഒരു കുടുംബത്തിലെ 4 പേർക്ക് ഉൾപ്പെടെ ജില്ലയിൽ 6 പേർക്കു കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ‍വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നും തിരിച്ചെത്തിയവരാണു രോഗ ബാധിതർ. ചെന്നൈയിൽ നിന്നെത്തിയവരാണ് ഒരു കുടുംബത്തിലെ 4 പേർ. ചേലക്കര സ്വദേശികളായ ഗൃഹനാഥൻ (38), ഭാര്യ (38), 2 കുട്ടികൾ എന്നിവർക്കാണു രോഗം സ്ഥിരീകരിച്ചത്.

ഇതോടൊപ്പം മേയ് 9നു ദോഹയിൽ നിന്നു തിരിച്ചെത്തിയ മതിലകം സ്വദേശി (61), അബുദാബിയിൽ നിന്നു മേയ് 7നു തിരിച്ചെത്തിയ മതിലകം സ്വദേശിനി (42) എന്നിവർക്കും രോഗം കണ്ടെത്തി. ജില്ലയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 29 ആയി. സഹോദരങ്ങളായ 2 പേർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും 2 പേർ പാലക്കാടും ഒരാൾ എറണാകുളം ജില്ലയിലും ചികിത്സയിലുണ്ട്.

∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 11,457 പേരും ആശുപത്രികളിൽ 68 പേരും ഉൾപ്പെടെ ആകെ 11,525 പേരാണു കരുതൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെ നിരീക്ഷണത്തിന്റെ ഭാഗമായി 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 പേരെ ഡിസ്ചാർജ് ചെയ്തു.

∙ ഇന്നലെ അയച്ച 101 സാംപിളുകൾ ഉൾപ്പെടെ ഇതു വരെ 2,343 സാംപിളുകൾ വൈറോളജി പരിശോധനയ്ക്ക് അയച്ചു. അതിൽ 2,008 സാംപിളുകളുടെ ഫലം വന്നിട്ടുണ്ട്. 335 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com