ADVERTISEMENT

തൃശൂർ∙ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ വീട്ടുമുറ്റത്തെത്തുന്നവർ ഇപ്പോൾ നേരേ മേലോട്ടാണു നോക്കുക. അവിടെ മരത്തിനുമുകളിൽ വള്ളിപടർന്നു പൂത്തുകിടക്കുന്നൂ ഫിലിപ്പൈൻസിലെ ‘ജേഡ് വൈൻ’ പൂവ്. കണ്ടാൽ തീനാളങ്ങൾ ജ്വലിച്ചു നിൽക്കുന്നതുപോലെ. മന്ത്രിയുടെ നാവിൽ ഇത് വേഴാമ്പൽപ്പൂവ്. അമ്പലവയലിൽ ദേശീയ പുഷ്പോത്സവത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ജേഡ് വൈൻ  പൂക്കൾ മന്ത്രി കാണുന്നത്. തീനാളത്തിന്റെ നിറമുള്ളതും പിന്നെ നീലയും.

ഡോ. രാജേന്ദ്രനിൽ നിന്ന് ഇതിന്റെ ഗ്രാഫ്റ്റ് ചെയ്ത തൈകളുമായാണു മന്ത്രി മടങ്ങിയത്. കഴിഞ്ഞ കൊല്ലം ഒരു പൂവിരിഞ്ഞു. ഇത്തവണ നിറയെ പൂക്കൾ.ഒരു കുലയിൽ ഒരടിയിലേറെ നീളത്തിൽ നിറയെ ഇതളുകളാണു ജേഡ് വൈൻ പൂവിന്.നീല നിറമുള്ള പൂവാണു കൂടുതൽ പ്രിയമെങ്കിലും മന്ത്രിയുടെ മുറ്റത്തു വിരിഞ്ഞത് ചുവപ്പും മഞ്ഞയും കലർന്ന പൂക്കൾ.നീലപ്പൂക്കൾ വിരിയുന്ന തൈകൂടി സംഘടിപ്പിക്കണമെന്നാണു മന്ത്രിയുടെ മോഹം. വായ പിളർന്ന വേഴാമ്പലിന്റെ ചുണ്ടുകൾ പോലെയാണ് പൂവിതളുകൾ. അതിനാലാണു മന്ത്രി ഇതിനു വേഴാമ്പൽ പൂവെന്നു പേരിട്ടത്.

തയാബക്, വംശനാശം നേരിടുന്ന പൂവ്

1854ലാണ് പാശ്ചാത്യ ഗവേഷകർ ഫിലിപ്പൈൻസിലെ മഴക്കാടുകളിലെ അരുവികൾക്കരികിൽ  നിന്നു ജേഡ് വൈൻ പൂക്കൾ കണ്ടത്തുന്നത്. 18 മീറ്റർ വരെ നീളത്തിൽ വള്ളി പടരുന്ന ഈ പൂവിന് തയാബക് എന്നാണു ഫിലിപ്പൈൻസിലെ പേര്. മരതകപ്പച്ച നിറമുള്ള എമറാൾഡ് വൈൻ, ഇളംപച്ചയും നീലയും ചേർന്ന ടർക്വോയിസ് വൈൻ എന്നീ ഇനങ്ങളുമുണ്ട്. വംശനാശഭീഷണി നേരിടുന്ന പൂവിനങ്ങളുടെ പട്ടികയിലാണു ജേഡ് വൈൻ ഉൾപ്പെട്ടിരിക്കുന്നത്. ആകർഷകമായ നിറം മൂലം അലങ്കാര പുഷ്പങ്ങളിലുൾപ്പെട്ട ഇവയ്ക്ക് രാത്രിയിൽ പ്രകാശിക്കാൻ കഴിവുണ്ട്. 

വീട്ടുമുറ്റത്ത് വിരിഞ്ഞ ജേഡ് ‌വൈൻ മെക്സിക്കൻ പൂവിനൊപ്പം മന്ത്രി വി.എസ്.സുനിൽകുമാർ. ചിത്രം:മനോരമ
വീട്ടുമുറ്റത്ത് വിരിഞ്ഞ ജേഡ് ‌വൈൻ മെക്സിക്കൻ പൂവിനൊപ്പം മന്ത്രി വി.എസ്.സുനിൽകുമാർ. ചിത്രം:മനോരമ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com