ADVERTISEMENT

തൃശൂർ ∙ കണ്ടെയ്ൻമെന്റ് സോണിലൂടെ ‘ജല്ലിക്കെട്ട്’ സിനിമാ സ്റ്റൈലിൽ പോത്ത് വിരണ്ടോടി. വീടിനുള്ളിലായിരുന്ന പ്രദേശവാസികളിൽ പലരും വിവരമറിഞ്ഞില്ല. പൊലീസും അഗ്നിരക്ഷാ സേനയും വെറ്ററിനറി ഡോക്ടറും സ്ഥലത്തെത്തിയെങ്കിലും പോത്ത് ‘സാമൂഹിക അകലം’ പാലിച്ചു പാടത്തിനു നടുവിൽ വെള്ളത്തിലിറങ്ങിക്കിടന്നതോടെ പിടികൂടാനുള്ള ശ്രമം വിഫലമായി. 8 മണിക്കൂറോളം നീണ്ട പരിഭ്രാന്തിക്കൊടുവിൽ ഉച്ചയോടെ കയറിട്ടുകുരുക്കി കരയിലെത്തിച്ചു.

കണ്ടെയ്ൻമെന്റ് സോണായ നെടുപുഴയിലാണ് നാടകീയ സംഭവം. രാവിലെ ആറോടെ അരണാട്ടുകരയിൽ നിന്നു കുരിയച്ചിറയിലെ അറവുശാലയിലേക്ക് 2 പോത്തുകളെ കശാപ്പു ചെയ്യാൻ കൊണ്ടുപോകുന്നതിനിടെ ഇതിലൊരെണ്ണം വാഹനത്തിൽ നിന്നു പുറത്തുചാടുകയായിരുന്നു. വടൂക്കര പള്ളിക്കു സമീപത്തുവച്ചു കശാപ്പുകാർ പോത്തിനെ പിടികൂടി വാഹനത്തിനു സമീപമെത്തിച്ചെങ്കിലും ഒച്ചയും ബഹളവും കേട്ടു വിരണ്ട രണ്ടാമത്തെ പോത്ത് കെട്ടുപൊട്ടിച്ചു വണ്ടിയിൽ നിന്നു ചാടിയോടി. നെടുപുഴ മേഖല കണ്ടെയ്ൻ‍മെന്റ് സോണിലായതിനാൽ വഴിയ‍ിലൊന്നും കാര്യമായ തിരക്കുണ്ടായില്ല. 

പ്രധാന വഴിയിലൂടെയും ഇടവഴികളിലൂടെയും ഏറെനേരം ഓടിയ ശേഷം അയ്യപ്പൻകാവിനു സമീപത്തു വെള്ളംനിറഞ്ഞ പാടത്തിനു നടുവിലേക്ക് പോത്ത് നീങ്ങി.   വെള്ളത്തിൽ കിടക്കുന്ന പോത്തിനെ വെടിവയ്ക്കാൻ കഴിയാത്തതിനാൽ കയറിട്ടു കുരുക്കാമെന്ന നിർദേശം വെറ്ററിനറി സർജൻ ഡോ. പി.ബി. ഗിരിദാസിന്റേതായിരുന്നു. പോത്തിനെ വെള്ളത്തിൽ മുക്കിക്കൊന്നെന്ന മട്ടിൽ പ്രദേശത്തു അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും വ്യാജമാണെന്ന് അധികൃതർ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com