ADVERTISEMENT

മാള ∙  മഴയിൽ പുത്തൻചിറ 10-ാം വാർഡ് വെള്ളൂർ അംബേദ്കർ കോളനി റോഡിൽ മണ്ണിടിഞ്ഞു.  ചെമ്പനേഴത്ത് സുഭാഷിന്റെയും ചന്ദ്രശേഖരന്റെയും പറമ്പിന്റെ ഭാഗങ്ങളാണ്  കോളനി റോഡിന്റെ കിഴക്കുഭാഗത്തെ  വശങ്ങളാണ് ഇരുപതടി താഴ്ചയിലേക്ക് പതിച്ചത്.  ഇരുപതിലധികം കുടുംബാംഗങ്ങൾ ഭീതിയിലാണ്. രാത്രികാലങ്ങളിൽ പ്രദേശത്തെ കുടുംബാംഗങ്ങൾ ബന്ധുവീടുകളിലും മറ്റും അഭയം തേടും. 

എടത്തിരുത്തി–കാട്ടൂർ ബസാർ പുഴയോരത്തുള്ള ആൽ  പുഴയിലേക്ക് വീണ നിലയിൽ
എടത്തിരുത്തി–കാട്ടൂർ ബസാർ പുഴയോരത്തുള്ള ആൽ പുഴയിലേക്ക് വീണ നിലയിൽ

ഇരുനൂറോളം മീറ്റർ ദൂരത്തിലുള്ള പ്രദേശമാണ് മഴക്കാലമായാൽ മണ്ണിടിച്ചിൽ ഭിഷണിയിലുള്ളത്. പതിറ്റാണ്ടുകൾക്ക് മുൻപ് മണ്ണെടുത്ത പ്രദേശമാണിത്. കഴിഞ്ഞ വർഷം ഇവിടെ മണ്ണിടിഞ്ഞിരുന്നു.  മണ്ണിടിച്ചിൽ തടയുന്നതിനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നു പുത്തൻചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എ.നദീർ, ഗ്രാമ പഞ്ചായത്ത് അംഗം സംഗീത അനീഷ് എന്നിവർ അറിയിച്ചു. 

പൂമംഗലം പഞ്ചായത്തിനെ വെള്ളാങ്ങല്ലൂർ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന കുറിഞ്ഞാലി പാലം വെള്ളത്തിലായപ്പോൾ
പൂമംഗലം പഞ്ചായത്തിനെ വെള്ളാങ്ങല്ലൂർ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന കുറിഞ്ഞാലി പാലം വെള്ളത്തിലായപ്പോൾ

തോടുകളിലെ തടസ്സം നീക്കി

കയ്പമംഗലം ∙  പഞ്ചായത്ത് 14-ാം വാർഡിലെ എംഐസി സ്കൂൾ പരിസരത്തെ വെള്ളക്കെട്ട്  അനുഭവപ്പെടുന്ന  ഭാഗങ്ങളിൽ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റേയും, വൈറ്റ്ഗാർഡിന്റേയും പ്രവർത്തകർ  തോടുകളിലെ തടസ്സം നീക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക് പി.ബി. താജുദ്ദീൻ, കെ.യു അഷറഫ്, യു. വൈ. ഷെമീർ,  കെ.എ. നസീറുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

ഒഴുക്കു തടഞ്ഞ് മരങ്ങൾ 

കാട്ടൂർ ∙ എടത്തിരുത്തി–കാട്ടൂർ ബസാർ പുഴയോരത്തുള്ള മരങ്ങൾ മണ്ണ് ഇടിഞ്ഞ് പുഴയിലേക്ക് വീഴുന്നത് ആശങ്ക ഉയർത്തുന്നു. എടത്തിരുത്തി പുഴയുടെ ഓരത്തുള്ള കുമ്പളപറമ്പിൽ ശ്രീധരന്റെ പറമ്പിന്റെ അരികിലുള്ള ആൽമരം പുഴയിലേക്ക് കട പുഴകി വീണു. ആ ഭാഗത്ത് തന്നെ മറ്റൊരാൽ പുഴയുടെ കാട്ടൂർ ഭാഗത്തേക്ക് ചാഞ്ഞ നിലയിലാണ്. വലിയ ആലിന്റെ കട ഇളകിയത് മൂലം പറയൻകടവ് റോഡിന് വിള്ളൽ സംഭവിച്ചിട്ടുണ്ട്. പുഴയിൽ വീണ് കിടക്കുന്ന മരങ്ങൾ ജലഗതാഗതത്തിനും മത്സ്യബന്ധനത്തിനും തടസ്സമുണ്ടാക്കുകയാണ്.

 മരങ്ങൾ വീണ്  കിടക്കുന്നത് പുഴയുടെ ദിശ മാറ്റത്തിന് കാരണമാകുമെന്ന് ആശങ്കയുണ്ട്. എടത്തിരുത്തി, കാട്ടൂർ പ‍ഞ്ചായത്തുകൾ ഇടപെട്ട് പുഴയിൽ വീണ് കിടക്കുന്നതും അപകട സാധ്യതയുള്ളതുമായ മരങ്ങൾ അടിയന്തരമായി മുറിച്ച് മാറ്റണമെന്നും മത്സ്യ തൊഴിലാളികൾ ആവശ്യപ്പെട്ടു.

 പാലം വെള്ളത്തിൽ

അരിപ്പാലം ∙ പൂമംഗലം പഞ്ചായത്തിനെ വെള്ളാങ്ങല്ലൂർ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന 4–ാം വാർഡിലെ കുറിഞ്ഞാലി പാലം വെള്ളക്കെട്ടിൽ. വെള്ളം ഉയർന്നതോടെ ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. സമീപ പ്രദേശങ്ങളിലും വെള്ളം ഉയർന്ന് തുടങ്ങി. കഴിഞ്ഞ ജനുവരിയിൽ ഉദ്ഘാടനം ചെയ്ത പാലം ഉയർത്തി പണിയാത്തതാണ് രൂക്ഷമായ വെള്ളക്കെട്ടിന് കാരണമെന്ന് ബിജെപി പ‍ഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. എന്നാൽ പതിവായി വെള്ളം ഉയരുന്ന പാടത്തിന് നടുവിലെ പാലത്തിൽ വെള്ളം കയറുന്നത് സ്വഭാവികമാണെന്നും പാലം ഉയർത്തി പണിയണമെങ്കിൽ ആദ്യം ബണ്ട് റോഡ് ഉയർത്തണമെന്നും അങ്ങനെ ചെയ്താൽ ഒരു ഭാഗം വെള്ളക്കെട്ടിലാവുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വർഷ രാജേഷ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com