ADVERTISEMENT

മുല്ലശേരി ∙ എളവള്ളി, മുല്ലശേരി മേഖലയിലെ കനത്ത വെള്ളക്കെട്ടിനെ തുടർന്ന് ഇടിയഞ്ചിറയിലെ വളയം ബണ്ട് പൂർണമായി പൊളിച്ചു. റെഗുലേറ്ററുകളുടെ ഷട്ടറുകൾ മുഴുവൻ തുറന്നിരുന്നെങ്കിലും വളയം ബണ്ട് പൂർണമായി പൊളിക്കാതിരുന്നതിനാൽ വെള്ളം സുഗമമായി ഒഴുകിപ്പോയിരുന്നില്ല. ഇതെ തുടർന്ന് എളവള്ളിയിലെ പ്രളയ ബാധിത മേഖലയിലെ ദുരിത സംരക്ഷണ സമിതി  ഭാരവാഹികളായ ജനാർദനൻ നരിയംപുള്ളി, ഷാജു എളവള്ളി എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം രാവിലെ തന്നെ ഇടയഞ്ചിറയിലെത്തി ബാക്കിയുള്ള ബണ്ട് പൊളിക്കണമെന്ന നിലപാടെടുത്തു.  

വിഷയം ശ്രദ്ധയിൽപ്പെട്ട മുരളി പെരുനെല്ലി എംഎൽഎ ജില്ല കലക്ടറുമായും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു ബണ്ട് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്ന് നേരത്തെ പൊളിച്ചിടത്ത് നിന്ന് 60 മീറ്റർ കൂടി ബണ്ട് പൊളിച്ച് നീക്കി. ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ടി.കെ.ജയരാജ്, അസി.എക്സിക്യൂട്ടീവ് എൻജിനീയർ ഇ.രജീഷ്സ കുമാർ, എഇ ടി.എ.സാബു എന്നിവരാണ്  ബണ്ട് പൊളിക്കലിന് നേതൃത്വം നൽകിയത്.. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com