ADVERTISEMENT

മുല്ലശേരി ∙ വെള്ളം കയറി പഞ്ചായത്തിലെ മതുക്കര തുരുത്തിലേക്കുള്ള റോഡ് പൂർണമായും മുങ്ങി. 110 കുടുംബങ്ങൾ താമസിക്കുന്ന തുരുത്തിലേക്കുള്ള ഏക റോഡാണിത്.ഒരു കിലോമീറ്റർ ദൂരത്തിലാണ് വെള്ളം ഉയർന്നത്. ഗതാഗതം തടസ്സപ്പെട്ടതോടെ തുരുത്ത് നിവാസികൾ ദുരിതത്തിലായി. മതുക്കര വടക്കേപ്പുറം കോൾ പടവിന്റെ 2 സ്ലൂയിസുകൾ തുറന്നാണു പെട്ടെന്ന് വെള്ളം കയറാൻ കാരണം.

കടാംതോടിൽ നിന്നും മുല്ലശേരി കനാലിൽ നിന്നുമാണ് മതുക്കരയിലേക്ക് സ്ലൂയിസുകളിലൂടെ വെള്ളം കയറുന്നത്. ചെമ്മീൻ ചാലിലേക്കുള്ള മുഴുവൻ സ്ലൂയിസുകളും തുറന്നുവച്ചിട്ടും മതുക്കര റോഡിലെ വെള്ളം കുറയുന്നില്ല.മുല്ലശേരി പഞ്ചായത്ത് നിർദേശത്തെ തുടർന്നാണ് സ്ലൂയിസുകൾ തുറന്നതെന്നാണു പാടശേഖര സമിതി പറയുന്നത്. അടിയന്തരമായി മതുക്കര വടക്കേപ്പുറം കോൾ പടവിന്റെ സ്ലൂയിസുകൾ അടയ്ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇത്തരം സാഹചര്യം ഭാവിയിൽ ഉണ്ടാകാതിരിക്കാൻ മതുക്കര റോഡ് ഉയർത്തണമെന്നും നാട്ടുകാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com