ADVERTISEMENT

കൊരട്ടി ∙ തർക്കത്തെ തുടർന്ന് വീടും സ്വകാര്യ സ്ഥാപനവും ആക്രമിച്ച സംഭവത്തിൽ 3 പേർ പൊലീസ് പിടിയിൽ. സാൻജോ നഗർ സ്വദേശി നെല്ലിശേരി വർഗീസ് (54), മാച്ചാമ്പിള്ളി സാജു (47), കരേടൻ ജെറിൻ (25) എന്നിവരെയാണ് ഇൻസ്പെക്ടർ ബി.കെ.അരുൺ, എസ്‌ഐമാരായ ഷാജു എടത്താടൻ, സി.കെ.സുരേഷ് എന്നിവർ അറസ്റ്റ് ചെയ്തത്. പൊലീസ് പറയുന്നത്: വർഗീസിന്റെ സുഹൃത്തിന്റെ വീട് നേരത്തെ ജെറിൻ ആക്രമിച്ചിരുന്നു.

ഇതിന്റെ വൈരാഗ്യത്തിൽ ജെറിന്റെ അലുമിനിയം ഫാബ്രിക്കേഷൻ കട വർഗീസും സാജുവും ചേർന്ന് തകർത്തു. പരുക്കേറ്റ ജെറിൻ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 2 പേർ കൂടി പിടിയിലാകാനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com