ADVERTISEMENT

തൃശൂർ ∙ ജില്ലയിൽ മരണശേഷം  നടത്തിയ പരിശോധനയിൽ 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 

പെരുമ്പിലാവ് ∙ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച കോട്ടോൽ മൂത്തേടത്ത് ഹംസക്ക് (62) കോവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ആയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നു ദീർഘകാലമായി ചികിത്സയിലായിരുന്നു. കബറടക്കം നടത്തി. ഭാര്യ: നഫീസ. മക്കൾ: ഹസീന, അക്ബർ, ആബിദ, ആരിഫ, ഹഫ്സത്ത്, മരുമക്കൾ: ഇസ്മായിൽ, ഹഫ്‌സ, ഷിയാദ്, ഫൈസൽ, ബർക്കത്ത്.

കയ്പമംഗലം ∙ എടത്തിരുത്തി ചൂലൂരിൽ വലിയകത്ത് അബൂബക്കറിന്റേയും സാബിറയുടേയും മകൻ ഷാനവാസ് (27) കോവിഡ് ബാധിച്ചു മരിച്ചു. ‌യുവാവിന്റെ മാതാപിതാക്കൾക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് പോസിറ്റീവായത്. ശ്വാസകോശ രോഗിയായിരുന്നു. കബറടക്കം ഇന്ന് രാവിലെ ചൂലൂർ മഹല്ല് ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: മുബീന.

ആമ്പല്ലൂർ ∙ ഹൃദയാഘാതം കാരണം മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. അളഗപ്പനഗർ സ്വദേശിയായ കൈതവളപ്പിൽ രാമന്റെ മകൻ രമേശനാണ് (56) ബുധൻ വൈകിട്ട് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ബുധനാഴ്ച തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ആയത്. സംസ്കാരം നടത്തി. ഭാര്യ: നൈജി. മക്കൾ: നിമ്മി, നിവ്യ. മരുമകൻ: സൂരജ്.

നെഗറ്റീവായി വീട്ടിൽ എത്തിയ ദിവസം മരണം

ചാലക്കുടി ∙ കോവിഡ് നെഗറ്റീവ് ആയതിനെ തുടർന്നു ആശുപത്രി വീട്ടിലെത്തിയ ദിവസം വയോധികൻ മരിച്ചു. റെയിൽവേ സ്റ്റേഷനു സമീപം കല്ലറയ്ക്കൽ ചക്കാലയ്ക്കൽ ബേബിയാണ് (74) മരിച്ചത്.കോവിഡ് സ്ഥിരീകരിച്ച് സെന്റ് ജയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്നലെ ഡിസ്ചാർജ് ചെയ്തു വീട്ടിലെത്തിയെങ്കിലും രാത്രി മരിച്ചു. കൊരട്ടി മധുര കോട്സ് റിട്ട. ജീവനക്കാരനാണ്. സംസ്കാരം ഇന്നു 11നു സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ലില്ലി. മക്കൾ: ഷാജു (ബിസിനസ്, യുകെ ), സാബു (അലങ്കാർ പ്ലാസ്റ്റിക്സ്), ഷീമ (അധ്യാപിക, പരിയാരം സ്കൂൾ). മരുമക്കൾ: സീന (നഴ്സ്, യുകെ ), റാണി, ജോസ് (കനേഡിയൻ അസോസിയേറ്റ്സ് ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com