ADVERTISEMENT

തൃശൂർ ∙ അന്വേഷണ മികവിന്റെ ശൗര്യവുമായി 22 നായ്ക്കൾ പൊലീസ് ഡോഗ് സ്ക്വാഡിൽ. ട്രാക്കർ വിഭാഗത്തിൽ അഞ്ചും തിരച്ചിൽ വിഭാഗത്തിൽ നാലും എക്സ്പ്ലോസീവ് വിഭാഗത്തിൽ പതിനൊന്നും നർകോട്ടിക് വിഭാഗത്തിൽ രണ്ടും നായ്ക്കളാണ് 9 മാസത്തെ പരിശീലനം പൂർത്തിയാക്കിയത്. 44 ഹാൻഡ്‌ലർമാരും പരിശീലനം പൂർത്തിയാക്കി. മർലി, ടെഡി, ഡോണ, കെയ്റ എന്നീ നായ്ക്കൾക്ക് അക്കാദമി ഡയറക്ടർ ബി. സന്ധ്യ മെഡലുകൾ സമ്മാനിച്ചു.   

മുന്തിയ ഇനമായ ബൽജിയൻ മലെന്വയും ബ‍ീഗിൾ വിഭാഗങ്ങളിൽപ്പെട്ട 5 വീതം നായ്ക്കളും പരിശീലനം പൂർത്തിയാക്കിയവയിൽ പെടുന്നു. ഇവ ആദ്യമായാണ് സംസ്ഥാന ഡോഗ് സ്ക്വാഡിന്റെ ഭാഗമാകുന്നത്. കന്നി, ചിപ്പിപ്പാറ എന്നീ ഇന്ത്യൻ ജനുസ്സിൽപ്പെട്ട 6 നായ്ക്കളും ലാബ്രഡോർ റിട്രീവർ ഇനത്തിലുള്ള 6 നായ്ക്കളും പരിശീലനം പൂർത്തിയാക്കി. ഡിഐജി (ട്രെയിനിങ്) നീരജ് കുമാർ ഗുപ്ത, അസി. ഡയറക്ടർ ടി.കെ. സുബ്രഹ്മണ്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com