ADVERTISEMENT

തൃശൂർ∙ കരുതലിന്റെ കരങ്ങൾ തൃശൂരിലേക്കും നീളുന്നു. ഇനി മുതൽ മണ്ണുത്തി–പാലക്കാട് ബസ് സ്റ്റോപ്പ് പരിസരത്തെ നിർധനർക്ക് ഉച്ചപ്പട്ടിണി കിടക്കേണ്ടി വരില്ല. കരുതലിന്റെ ഭക്ഷണപ്പൊതികൾ എല്ലാ ദിവസവും അവിടെയെത്തും. എറണാകുളത്ത് സ്ഥാപിച്ച ല‍ഞ്ച് ബോക്സ് വിജയം കണ്ടതോടെ സംസ്ഥാനത്താകെ 1000 ലഞ്ച് ബോക്സുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സ്ത്രീകൾ നയിക്കുന്ന ടുഗദർ വി കാൻ അസോസിയേഷൻ ജില്ലയിലും ലഞ്ച് ബോക്സ് സ്ഥാപിച്ചത്. 

വിദ്യാർഥിനികളും വീട്ടമ്മമാരും ഉൾപ്പെടുന്ന അസോസിയേഷൻ, ആരാധനാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയോടു ചേർന്നു സ്ഥാപിക്കുന്ന ല‍ഞ്ച് ബോക്സുകളിൽ 30 ഉച്ചയൂണ് പൊതികളുണ്ടാകും. സ്റ്റെയിൻലസ് സ്റ്റീലിൽ നിർമിക്കുന്ന ബോക്സിന്റെ മുൻഭാഗം ഗ്ലാസ് ഉപയോഗിച്ചായിരിക്കും നിർമിക്കുക.

ബോക്സ്‌ തുറക്കാതെത്തന്നെ അതിൽ ഭക്ഷണം ഉണ്ടോ ഇല്ലയോ എന്നറിയുവാൻ ഇതു സഹായിക്കും. കോവിഡിന്റെ സാഹചര്യത്തിൽ ബോക്സിൽ നേരിട്ടുള്ള സ്പർശനം ഒഴിവാക്കുന്നതിനായി, ബോക്സിനു താഴെ സ്ഥാപിച്ചിരിക്കുന്ന പെഡലിൽ ചവിട്ടിയാൽ തുറക്കും വിധമാണ് ബോക്സിന്റെ രൂപകൽപന ചെയ്തിട്ടുള്ളതെന്ന് സെക്രട്ടറി രേഷ്മ തോമസ് പറ‍ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com