കണ്ണില്ലാത്ത ‘മാളു’വിന് കണ്ണായി ദമ്പതികൾ; ഒപ്പം കൂടിയിട്ട് മൂന്നര വർഷം, വീട്ടിലെ എല്ലാവരുടെയും ശബ്ദം പരിചിതം

Thrissur News
SHARE

കൊടകര∙ കാഴ്ചയില്ലാത്ത മാളു എന്ന പെണ്ണാടിന് കണ്ണായി ദമ്പതികൾ. ജന്മനാ കാഴ്ചശക്തിയില്ലാത്ത ആടിനെ വിറ്റുകളയാനുള്ള ഉപദേശം പലവഴിക്കു വന്നെങ്കിലും വിട്ടുകൊടുത്തില്ലെന്നു പറയുകയാണ് ഉടമസ്ഥരായ മറ്റത്തൂർകുന്ന് മലയാറ്റിൽ വീട്ടിൽ റിട്ടയേർഡ് പൊലീസ് എസ് ഐ തങ്കപ്പനും ഭാര്യ ലതികയും. മൂന്നര വർഷമായി മാളു ഇവർക്കൊപ്പം കൂടിയിട്ട്. വീട്ടുകാരുടെ ശബ്ദം ഇടയ്ക്കിടെ കേട്ടില്ലെങ്കിൽ നിർത്താതെ കരയുന്നതിനാൽ 3 വർഷമായി ഇവർ ദൂര യാത്രകൾ നടത്താറില്ല.

മാളുവിനെ കൂടാതെ  ഇരുപതിലധികം ആടുകളെയും 3 പശുക്കളെയും ഇവർ വളർത്തുന്നുണ്ട്. ആർക്കും ആടിനെ വിൽക്കില്ലെന്നും അരുമയായി വളർത്താനാണ് താൽപര്യമെന്നും തങ്കപ്പൻ പറഞ്ഞു.     ഇവരുടെ വീട്ടിലുണ്ടായ ആട് പ്രസവിച്ച 2 കുട്ടികളിൽ ഒന്ന് നാളുകൾക്കുള്ളിൽ ചത്തിരുന്നു. ശേഷിച്ച കുഞ്ഞാണ് മാളു. കാഴ്ചശക്തിയില്ലെന്നു കണ്ട്  ഡോക്ടറെ സമീപിച്ചെങ്കിലും  കാഴ്ചശക്തി വീണ്ടെടുക്കാനാവില്ലെന്നാണു പറഞ്ഞത്. മാളുവിന് വീട്ടിലെ എല്ലാവരുടെയും ശബ്ദം പരിചിതമാണ്.  മൂന്നര വയസുള്ള മാളുവിന്റെ മൂന്നു പ്രസവവും കഴിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN thrissur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA